Image

സുനന്ദ പുഷ്‌കറിന്റെ മരണം: കേസ്‌ അവസാനിപ്പിക്കുന്നു

Published on 14 May, 2018
സുനന്ദ പുഷ്‌കറിന്റെ മരണം: കേസ്‌ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്‌ ഡല്‍ഹി പൊലീസ്‌ അവസാനിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട്‌ ഡല്‍ഹി പൊലീസ്‌ പട്യാല കോടതിയില്‍ തിങ്കളാഴ്‌ച സമര്‍പ്പികുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കേസില്‍ തെളിവ്‌ നശിപ്പിച്ചതിനും ആത്മഹത്യ പ്രേരണയ്‌ക്കും ശശി തരൂരിനെതിരെ കേസെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. ദേശീയ മാദ്ധ്യമങ്ങളാണ്‌ ഇത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടത്‌.

2014 ജനുവരി 17നാണ്‌ ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്‌ബര്‍ 345ല്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനുള്ള ഗുളിക അമിതമായ തോതില്‍ കഴിച്ചതാണ്‌ സുനന്ദയുടെ മരണത്തിന്‌ കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്‌ വിഷം ഉള്ളില്‍ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ഡിസംബര്‍ 29ന്‌ പൊലീസിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ്‌ മരണത്തില്‍ കൊലപാതക കേസ്‌ രജിസ്റ്റര്‍ ചെയ്‌ത ഡല്‍ഹി പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌.

സുനന്ദ പുഷ്‌കറിന്റെ മരണം രാജ്യത്ത്‌ രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ വഴിവച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക