Image

പ്രധാനമന്ത്രിയുടെ സംസാരത്തിന് ഭീഷണിയുടെ സ്വരമെന്ന് കോണ്‍ഗ്രസ്

Published on 14 May, 2018
പ്രധാനമന്ത്രിയുടെ സംസാരത്തിന് ഭീഷണിയുടെ സ്വരമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ സംസാരത്തിന് ഭീഷണിയുടെ സ്വരമുണടെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ എതിരാളികളെ കുറിച്ച് അനാവശ്യവും ഭീഷണിയുടെ സ്വരത്തിലുമുള്ള ഭാഷ ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു.
പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണിത്. ഇന്ത്യയെ നയിക്കുന്ന മന്ത്രിസഭയുടെ നാഥനാണ് പ്രധാനമന്ത്രി. എന്നാല്‍ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസാരിക്കുകയാണ് - കോണ്‍ഗ്രസ് കത്തില്‍ പറയുന്നു.
കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി മെയ് ആറിന് മോദി നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസിന്റെ പരാതിക്ക് ആധാരം. കോണ്‍ഗ്രസ് നേതാക്കള്‍ ദയവായി ശ്രദ്ധിക്കൂ, നിങ്ങള്‍ അതിര് കടന്നാല്‍...നിങ്ങള്‍ വില കൊടുക്കേണ്ടി വരും. അപ്പോള്‍ അറിയും ഇതാണ് മോദിയെന്ന്- ഇതായിരുന്നു മോദിയുടെ വാക്കുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക