Image

എം.പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത് രാഷ്ടീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല

Published on 14 May, 2018
എം.പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത് രാഷ്ടീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല
സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പൊലീസിെന്റ നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി തവണ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന് പിറകേയാണ് ഇപ്പോള്‍ പ്രേരണാകുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
Join WhatsApp News
ജോൺ 2018-05-14 12:01:26
മുതലക്കണ്ണീർ എന്നൊക്കെ പറയുന്നത് ഇതിനാണ്. തിരുവനന്തപുറം ലോക സഭ സീറ്റ് ഒഴിഞ്ഞു കിട്ടുമല്ലോ എന്ന ആഹ്ലാദത്തിലായിരിക്കും ചെന്നിത്തല. കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കളിൽ ഭൂരിപക്ഷവും ഉള്ളിൽ സന്തോഷിക്കുന്ന ഒരു കാര്യം ആണിത്.  (അണികളിലെ ചെറിയൊരു വിഭാഗവും).
ശശി തരൂർ തെറ്റുകാരൻ ആണെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം കേസിൽ നിന്നും രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കഴിവിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കൊണ്ഗ്രെസ്സ് പാർട്ടി ശ്രമിക്കില്ല എന്ന് ഉറപ്പാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക