Image

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ,നീരവ് മോദിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published on 14 May, 2018
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ,നീരവ് മോദിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ആദ്യ കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചു. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി, ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ മുംബയ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പഞ്ചാബ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജിവ് ശരണ്‍, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ നേഹല്‍ അഹദ് എന്നിവരും കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം കൂടാതെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കാനും സി.ബി.ഐക്ക് പദ്ധതിയുണ്ട്. 

കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയും (2015-2017) അനന്ദസുബ്രമണ്യനെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിദേശത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ജാമ്യപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) നല്‍കുന്നതില്‍ ഉള്‍പ്പെടെ റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പഞ്ചാബ് ബാങ്ക് പാലിച്ചില്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്‌തെന്നും സി.ബി.ഐ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക