രാമനാട്ടുകര ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. തിരൂര്‍ മീനടത്ത് സൈനുദ്ദീന്‍ ഭാര്യ വാരിക്കോളില് സൈനബ, യഹൂട്ടി, സഹീറ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട്?പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഗുരുതര അവസ്ഥയലാണുള്ളത്.