Image

വനിതാ ജീവനക്കാര്‍ക്ക് അശ്ലീല സന്ദേശം; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 14 May, 2018
വനിതാ ജീവനക്കാര്‍ക്ക് അശ്ലീല സന്ദേശം; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുംബൈ: സ്ഥാപനത്തില്‍നിന്നു പിരിഞ്ഞുപോയ വനിതാ ജീവനക്കാര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒഡീഷയിലെ പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ഒറീസ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകന്‍ നിര്‍മാല്യ ദേബാണ് മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായത്.

സ്ഥാപനത്തില്‍നിന്നു പിരിഞ്ഞുപോയതിനുശേഷം നിര്‍മാല്യ ദേബ് തങ്ങള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചെന്നു കാട്ടി 12 വനിതാ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നെന്ന് ദി വയര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജു ജനതാദള്‍ ലോക്‌സഭാ ചീഫ് വിപ്പ് തതാഗത സത്പതിയുടെ ഉടമസ്ഥയിലുള്ളതാണ് ഒറീസ പോസ്റ്റ്. പരാതി ഉയര്‍ന്നതിനു പിന്നാലെ നിര്‍മാല്യ ദേബിനെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക