Image

ഫോമയ്ക്ക് ഡാളസിലേക്ക് സ്വാഗതം: ഫിലിപ്പ് ചാമത്തിലും സംഘവും റെഡി

അനില്‍ പെണ്ണുക്കര Published on 14 May, 2018
ഫോമയ്ക്ക് ഡാളസിലേക്ക് സ്വാഗതം:  ഫിലിപ്പ് ചാമത്തിലും സംഘവും റെഡി
ഫോമായുടെ 2018 -20 കാലഘട്ടത്തെ നയിക്കാന്‍ ഫിലിപ്പ്ചാമത്തിലും സംഘവും റെഡി.ഡാളസ് മലയാളി അസോസിയേഷന്‍ തങ്ങളുടെ രാജുച്ചായന് (ഫിലിപ്പ് ചാമത്തില്‍) പിന്നില്‍ അണിനിരന്നു കഴിഞ്ഞു .ഡാളസ്‌നേ മലയാളി അസോസിയേഷന്റെ അഞ്ഞുറിലധികം മെമ്പര്‍മാരാണ് സജീവ സാന്നിധ്യമായി ഫിലിപ്പ് ചാമത്തിലിനു പിന്തുണ പ്രഖ്യാപിച്ചു ഫോമയെ നെഞ്ചേറ്റുവാന്‍ തയാറായി നില്‍ക്കുന്നത്.ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഡാളസിലേക്ക് വരികയാണെങ്കില്‍ ഡാളസിലെ മുഴുവന്‍ മലയാളികളുടെയും പിന്തുണ ഫോമയ്ക്കുണ്ടാകും.

ഒരു ദേശീയ കണ്‍വന്‍ഷനുള്ള തയാറെടുപ്പിനുള്ള അംഗബലമാണ് ഫോമാ ഡാളസ് സംഘത്തിനുള്ളത് .ഡാളസിലെ യുവജങ്ങളുടെ പങ്കാളിത്തമാകും 2020 ഫോമാ കണ്‍ വന്‍ഷന്റെ ഹൈലൈറ്റ് .ഡാളസ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ചു ഫിലിപ്പ് ചാമത്തില്‍ രക്ഷാധികാരിയായി രുപീകരിച്ച ഫോമാ സ്റ്റുഡന്‍സ് ഫോറം ഇതിനോടകം തന്നെ ഫോമയില്‍ പുതു തലമുറയുടെ സ്വാധീനമുറപ്പിച്ച യുവജന പ്രസ്ഥാനമാണ് .അതുകൊണ്ടുതന്നെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്കും കടന്നുവരുവാനും,പ്രവര്‍ത്തിക്കുവാനുമുള്ള വേദിയായി ഫോമയുടെ സദസ്സുകള്‍ മാറുമെന്ന് ഫിലിപ്പ് ചാമത്തിലിന് പ്രത്യാശയുണ്ട് .

സാഹിത്യ ,സാംസ്‌കാരിക,സാമൂഹ്യ മണ്ഡലങ്ങളില്‍ ഡാളസ് ,ഹ്യൂസ്റ്റണ്‍ മലയാളികളുടെ പങ്കാളിത്തവും പ്രവര്‍ത്തനവും മലയാളികള്‍ അമേരിക്കയില്‍ കുടിയേറിയ കാലം മുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ് .ഏതു സംഘടനയുടെയും നാഷണല്‍ കണ്‍വന്‍ഷന്‍ ഡാലസില്‍ വന്‍ വിജയമാണ് ആ സംഘടനകള്‍ക്ക് സമ്മാനിച്ചിട്ടുള്ളത് .

.ഫോമയുടെ കണ്‍വന്‍ഷന്‍ ഇനി നടക്കേണ്ടത് ഡാളസിലാണ് എന്ന് ഫിലിപ്പ്ചാമത്തില്‍ ആവശ്യപ്പെടുന്നതിന് പിന്നിലും ഈ കൂട്ടായ്മ തന്നെയാണ് കാരണം. ഫോമയുടെ പ്രവര്‍ത്തനം ടെകസാസിലേക്കും വ്യാപിക്കേണ്ടതുണ്ട് .അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുന്ന ഒരു പ്രദേശം ടെകസാസിലെ ഡാളസ് ആണ്.അതു കൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് സംഘടനയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഈ നേതൃത്വ മാറ്റത്തിന് കഴിയും എന്ന് വിശ്വസിക്കുന്ന മലയാളി സമൂഹം ഇവിടെ ഉണ്ട്.

ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമയുടെ 2020ലെ രാജ്യാന്തര കണ്‍വന്‍ഷന്‍ ഡാലസില്‍ വച്ചു നടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കുകയും ഫിലിപ്പ് ചാമത്തിലിനെ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തത്. ടെക്സസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് പ്രോവിന്‍സിലെ മലയാളികളായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവറുമായും ആലോചിച്ചാണ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത് .ഒരേ മനസോടെ ഡാളസ് മലയാളികള്‍ ഫോമയുടെ 2020 അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ആഘോഷമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു .ഒപ്പം ഡാളസ്സിലെ മുഴുവന്‍ മലയാളികളും
ഫോമയ്ക്ക് ഡാളസിലേക്ക് സ്വാഗതം:  ഫിലിപ്പ് ചാമത്തിലും സംഘവും റെഡി ഫോമയ്ക്ക് ഡാളസിലേക്ക് സ്വാഗതം:  ഫിലിപ്പ് ചാമത്തിലും സംഘവും റെഡി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക