Image

മോദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി

Published on 14 May, 2018
മോദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി
ന്യൂഡല്‍ഹി: മോദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി. സ്മൃതി ഇറാനിയില്‍ നിന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് നീക്കി. പകരം മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി.

സ്മൃതി ഇറാനിക്ക് ഇനി മുതല്‍ ടെക്സ്റ്റൈല്‍സ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും ഉണ്ടാകുക.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് എടുത്തുമാറ്റി എസ്.എസ് അലുവാലിയയ്ക്ക് നല്‍കി. കണ്ണന്താനത്തിന് ഇനി ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല മാത്രമാണ് ഉണ്ടാവുക.

റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി കൈമാറി.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയിലാണ്. തിങ്കാളാഴ്ച അദ്ദേഹത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക