Image

പാമോയില്‍ കേസ്: വി.എസിന്റെയും കണ്ണന്താനത്തിന്റെയും ഹര്‍ജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍

Published on 23 March, 2012
പാമോയില്‍ കേസ്: വി.എസിന്റെയും കണ്ണന്താനത്തിന്റെയും ഹര്‍ജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പാമോയില്‍ കേസില്‍ വി.എസിന്റെയും കണ്ണന്താനത്തിന്റെയും ഹര്‍ജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. കേസ് നാളെ പരിഗണിക്കാനിരിക്കെ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ ആവശ്യമുന്നയിക്കുക. 

വിജിലന്‍സ് എസ്പി ശശിധരന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടിലും തുടരന്വേഷണ റിപ്പോര്‍ട്ടിലും ഉള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വി.എസിന്റെ ആവശ്യം. ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാണ് കണ്ണന്താനത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ശശിധരന്‍ മുഖേന രേഖാമൂലമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കരുതെന്ന ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക