Image

ബിജെപിക്കു തന്നെ സര്‍ക്കാര്‍ സാധ്യത, കോണ്‍ഗ്രസും ജനതാദളും പിളര്‍പ്പിലേക്ക്, മുഖ്യമന്ത്രി കുമാരസ്വാമിയോ?

Published on 15 May, 2018
ബിജെപിക്കു തന്നെ സര്‍ക്കാര്‍ സാധ്യത, കോണ്‍ഗ്രസും ജനതാദളും പിളര്‍പ്പിലേക്ക്, മുഖ്യമന്ത്രി കുമാരസ്വാമിയോ?
കര്‍ണ്ണാടക ഭരിക്കാന്‍ വേണ്ടത് 111 സീറ്റില്‍ ഇതുവരെ ബിജെപി 105 സീറ്റുകള്‍ ഉറപ്പിച്ച നിലയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കുന്നതും കാവിപാര്‍ട്ടിയെന്നു വ്യക്തം. ഭരണം പിടിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞതോടെ, ബിജെപിയുടെ ഭാഗത്ത് നിന്ന് കോണ്‍ഗ്രസിനേയും ജനതാദള്ളിനേയും പിളര്‍ക്കാന്‍ കരുനീക്കം ശക്തമായി. രണ്ട് പാര്‍ട്ടിയിലേയും വിമതരെ ലക്ഷ്യമിട്ടാണ് ചരട് വലികള്‍. എല്ലായിടത്തും കുമാരസ്വാമിയാണ് താരം. കുമാരസ്വാമി മുഖ്യമന്ത്രിയാക്കാന്‍ ആരു തയ്യാറാകുന്നുവോ അവര്‍ക്ക് ഭരണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു കഴിഞ്ഞു. 216 മണ്ഡലങ്ങളിലെ ലീഡ്‌നില വ്യക്തമായപ്പോള്‍ 109 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 65ഓളം മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 41 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്. ഒരിടത്ത് സ്വതന്ത്രനും മുന്നിട്ടുനില്‍ക്കുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസിനേയും ജനതാദള്ളിനേയും പിളര്‍ത്താനുള്ള നീക്കം തകര്‍ക്കാനാണ് ശ്രമം. മുഖ്യന്ത്രിയാക്കിയാല്‍ എങ്ങോട്ടും പോകാന്‍ കുമാരസ്വാമി തയ്യാറാണ്. ബിജെപി 100 സീറ്റ് കടക്കുമെന്നതിനാല്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തയ്യാറല്ല. രണ്ടിടത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ബിജെപി. സ്ഥാനാര്‍ത്ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍, ഒറ്റയ്ക്ക് ഭൂരിപക്ഷം എങ്ങനേയും ഉണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും മുന്നേ, കര്‍ണാകടയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നു അമിത് ഷാ പറഞ്ഞതും ഇതിനോടു കൂട്ടിച്ചേര്‍ക്കണം. പ്രതീക്ഷച്ചതിലും വലിയ മുന്നേറ്റം കര്‍ണ്ണാടകയില്‍ ബിജെപി ഉണ്ടാക്കിയിട്ടുണ്ട്. 

ലിംഗായത്തുകളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നല്‍കുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. ജെഡിഎസിന് വ്യക്തമായ മുന്‍തൂക്കം നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകള്‍ നിലനിര്‍ത്തുന്നു എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ മുന്നേറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക