Image

കര്‍ണാടക ബിജെപി ഭരിക്കും; കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി

Published on 15 May, 2018
 കര്‍ണാടക  ബിജെപി ഭരിക്കും; കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി
കര്‍ണാടക ബിജെപി ഭരിക്കും. 222 അംഗ നിയമസഭയില്‍ 121 മണ്ഡലങ്ങളില്‍ ബിജെപി ലീഡ്‌ ചെയ്യുകയാണ്‌. അതേസമയം കോണ്‍ഗ്രസ്‌ 58 സീറ്റുകളില്‍ മാത്രമാണ്‌ കോണ്‍ഗ്രസ്‌ മുന്നേറുന്നത്‌. ജനതാദളിന്‌ 40 മണ്ഡലങ്ങളില്‍ ലീഡുണ്ട്‌. കഴിഞ്ഞ നിയമസഭയില്‍ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്‌ ഇത്‌ ദയനീയ പരാജയമാണ്‌.

അപ്രതീക്ഷിതമായി ബിജെപി കര്‍ണാടക തിരിച്ച്‌ പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ വരവ്‌ അനായാസമായി. ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായക ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഉറപ്പില്ലാത്ത സ്ഥിതിയായതിനാല്‍ ജനതാദളിന്‌ സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യക്തമായ പങ്കുണ്ടാകുമെന്നാണ്‌ കരുതിയിരുന്നത്‌.

എന്നാല്‍ ബിജെപിയ്‌ക്ക്‌ കേവല ഭുരിപക്ഷം ലഭ്യമായതോടെ ജനതാദള്‍ സ്വപ്‌നങ്ങളും അസ്ഥാനത്തായി. സിദ്ധരാമയ്യ ബദാമിയില്‍ ലീഡ്‌ ചെയ്യുന്നുണ്ട്‌. പക്ഷേ, ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക