Image

കര്‍ണാടക, നീയും; കന്നഡ ജനവിധിയെ ജൂലിയസ്‌ സീസറിനെ ചതിച്ചതിനോടുപമിച്ച്‌ ഒമര്‍ അബ്ദുല്ല

Published on 15 May, 2018
കര്‍ണാടക, നീയും; കന്നഡ ജനവിധിയെ ജൂലിയസ്‌ സീസറിനെ ചതിച്ചതിനോടുപമിച്ച്‌ ഒമര്‍ അബ്ദുല്ല

ശ്രീനഗര്‍:  കര്‍ണാടക ജനവിധിയില്‍ നിരാശനായ കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റ്‌ ശ്രദ്ധേയമാകുന്നു. ഷേക്‌സിപിയറിന്റെ ജൂലിയസ്‌ സീസറില്‍ നിന്നുമുള്ള വാചകം കടമെടുത്താണ്‌ ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റ്‌.

എത്‌ ടു കര്‍ണാടക എന്നാണ്‌ ഒമറിന്റെ ട്വീറ്റ്‌. കര്‍ണാടക നീയും എന്ന്‌ ചോദ്യം. ആത്മാര്‍ത്ഥ സുഹൃത്ത്‌ ബ്രൂട്ടസ്‌ ജൂലിയസ്‌ സീസറിനെ ചതിയില്‌പെടുത്തി പിന്നില്‍ നിന്ന്‌ കുത്തിവീഴ്‌ത്തിയപ്പോള്‍ ജൂലിയസ്‌ സീസര്‍ പറഞ്ഞ വാക്കുകളാണ്‌ എത്‌ ടു ബ്രൂട്ടസ്‌ (ബ്രൂട്ടസ്‌ നീയും).

ബിജെപി നൂറ്റിപത്ത്‌ സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നതിനിടയിലാണ്‌ ഒമറിന്റെ ട്വീറ്റ്‌. കോണ്‍ഗ്രസ്‌ 60 സീറ്റുകളിലും ജെഡി എസ്‌ നാല്‌പത്‌ സീറ്റുകളിലും ലീഡ്‌ ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക