Image

ലോക്പാല്‍: 25ന് ഹസാരെ ഉപവാസമിരിക്കും

Published on 23 March, 2012
ലോക്പാല്‍: 25ന് ഹസാരെ ഉപവാസമിരിക്കും
ന്യൂഡല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ ഈ മാസം 25ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ ഉപവാസമിരിക്കും. ലോക്പാല്‍ ബില്ല് പാസാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുച്ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ഉപവാസമിരിക്കുന്നതെന്ന് ഹസാരെ പറഞ്ഞു. 

അഴിമിതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് സംരക്ഷം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഉപവാസം. അഴിമിതി പുറത്തുകൊണ്ടുവരുന്ന പലരും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹസാരെ പറഞ്ഞു. അഴിമതി തുറന്നുകാട്ടിയ ഇരുപത്തിയഞ്ചോളം പേരാണ് സമീപകാലത്ത് കൊല്ലപ്പെട്ടത്. ഇതൊന്നും സര്‍ക്കാരിനെ ബാധിക്കുന്നേയില്ല. നിലവിലുള്ള ലോക്പാല്‍ ബില്ല് അഴിമതി തടയാന്‍ ഫലപ്രദമല്ല. ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞത് നിര്‍ഭാഗ്യകരമാണെന്നും ആവശ്യമെങ്കില്‍ ലോക്പാല്‍ ബില്ലിനായി ഇനിയും നിരാഹാരമിരിക്കുമെന്നും ഹസാരെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക