കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് വാല വിസമ്മതിച്ചു. ജെഡിഎസുമായി ധാരണയായ ശേഷം കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി.പരമേശ്വരയും സംഘവുമാണ് ഗവര്‍ണറെ കാണാന്‍ എത്തിയത്. എന്നാല്‍ രാജ്ഭവന് ഇവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പരമേശ്വരയും സംഘവും മടങ്ങുകയായിരുന്നു.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ പ്രതിനിധികളെ കണ്ടിട്ട് മാത്രമാവും ഗവര്‍ണര്‍ മറ്റ് കക്ഷികളെ കാണുക. തെരഞ്ഞെടുപ്പിന്റെ അന്തിമഫലത്തിനായി രാജ്ഭവനും ബിജെപി നേതൃത്വവും കാത്തിരിക്കുകയാണ്. ഇതിന് ശേഷമാവും നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുക.
അതേസമയം ഇന്ന് വൈകിട്ട് തന്നെ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ധാരണ. ഇതിനായി ഇരു പാര്‍ട്ടിയുടെയും പ്രതിനിധികള്‍ വൈകിട്ട് രാജ്സഭവനില് എത്തും. ഇതിന് മുന്‍പ് ബിജെപി നേതാവ് ബി.എസ്.യെദിയൂരപ്പ ഗവര്‍ണറെ കാണാന്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിക്ക് പോകാനിരുന്ന യെദിയൂരപ്പ ഈ യാത്ര റദ്ദാക്കിയാണ് ഗവര്‍ണറെ കാണാന്‍ തയാറാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല