Image

ശശി തരൂര്‍ എംപി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും താത്ക്കാലികമായി വിടപറയുന്നു

Published on 15 May, 2018
ശശി തരൂര്‍ എംപി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും താത്ക്കാലികമായി വിടപറയുന്നു
നവമാധ്യമങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും താത്ക്കാലികമായി വിടപറയുന്നു. സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്തതുമായുള്ള പ്രതികരണം ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നവമാധ്യമങ്ങളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ നിര്‍ഭാഗ്യങ്ങളില്‍ മറ്റുള്ളവര്‍ സന്തോഷിക്കുകയാണെന്നും തരൂര്‍ കുറിക്കുന്നു.
ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ കുറിക്കുന്നു. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ട്വിറ്റ് ചെയ്തതോടെ പലരും അദ്ദേഹത്തിന് സന്ദേശത്തിന്റെ അര്‍ഥമെന്താണെന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് തരൂര്‍ തന്നെ വാക്കിന്റെ അര്‍ഥം വ്യക്തമാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക