Image

പാക്കിസ്ഥാന് പെട്രോള്‍ നല്‍കാമെന്ന് ഇന്ത്യ

Published on 23 March, 2012
പാക്കിസ്ഥാന് പെട്രോള്‍ നല്‍കാമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കടുത്ത പെട്രോള്‍ ക്ഷാമം നേരിടുന്ന പാക്കിസ്ഥാന് കരമാര്‍ഗം പെട്രോള്‍ ലഭ്യമാക്കാമെന്ന് ഇന്ത്യ. പാക്കിസ്ഥാന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം. ഏഴാമത് ഏഷ്യന്‍ ഗ്യാസ് പങ്കാളിത്ത ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ പാകിസ്ഥാന്‍ പെട്രോളിയം സെക്രട്ടറി മുഹമ്മദ് ഇജാസ് ചൗധരിയാണ് ഇന്ത്യന്‍ പെട്രോളിയം സെക്രട്ടറി ജി.സി. ചതുര്‍വേദിയോട് കരമാര്‍ഗം അടിയന്തരമായി പെട്രോള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചത്

ഇത് ഇന്ത്യ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും പെട്രോള്‍ പാക്കിസ്ഥാനിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്തും. ഭാവിയില്‍ ഡീസലും ജെറ്റ് ഇന്ധനവും ആവശ്യമായി വന്നാല്‍ ആദ്യം ഇന്ത്യയോടായിരിക്കും ചോദിക്കുകയെന്നും ചൗധരി പറഞ്ഞു.

നിര്‍ദ്ദിഷ്ട തുര്‍ക്ക്‌മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ ഗ്യാസ് പൈപ്പുലൈനുമായി ബന്ധപ്പെട്ട കടത്തുകൂലിയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക