Image

റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും

Published on 15 May, 2018
റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും

തിരുവനന്തപുരം: മാസപ്പിറവി ഇന്ന് കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. റംസാന്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് വിവിധ കാസിമാര്‍ നര്‍ദ്ദേശം നല്‍കിയിരുന്നു

എന്നാല്‍ അത്തരത്തിലൊരു അറിയിപ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചത്. ഇനി മുതല്‍ മുപ്പത് ദിവസം പ്രാര്‍ത്ഥനയുടെയും പാപമോചനത്തിന്റെയും ഐശ്വര്യത്തിന്റെയും ദൈവാനുഗ്രഹം തേടി മുസ്ലീം മതവിശ്വാസികള്‍ പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി കൂട്ടപ്രാര്‍ത്ഥനയില്‍ കഴിഞ്ഞുകൂടുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക