Image

ജര്‍മനിയില്‍ നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Published on 15 May, 2018
ജര്‍മനിയില്‍ നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ബര്‍ലിന്‍: ജര്‍മനിയിലെ നഴ്‌സുമാര്‍ക്കും കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികള്‍ക്കും കൂടുതല്‍ ശമ്പളം നല്‍കണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി യെന്‍സ് സ്പാന്‍. ഈ മേഖലയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാനും ശമ്പള വര്‍ധന ഉപകരിക്കും. വിഷയത്തില്‍ തൊഴില്‍ വകുപ്പു മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്‌ലുമായി ചര്‍ച്ച നടത്തി എത്രയും വേഗം ഒരു തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്പാന്‍ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവേ ജര്‍മനിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പളക്കുറവാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ജോലിക്കാരുടെ അഭാവം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ഒഴിവാക്കാനാണ് മന്ത്രി സ്പാനിന്റെ പ്ലാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക