Image

ക്രൂശിക്കപ്പെടുന്ന കേരള പോലീസ് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 15 May, 2018
ക്രൂശിക്കപ്പെടുന്ന കേരള പോലീസ് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
കേരളത്തില്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടിട്ടുള്ളതും പഴിയേല്‍ക്കേണ്ടി വന്നിട്ടുള്ളതും ആരെന്ന് ചോദിച്ചാല്‍ ആദ്യം മന സ്സിലെത്തുക പോലീസാണ്. ആവശ്യത്തിനും അനാവശ്യത്തിനും പോലീസിനെ കുറ്റം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് മലയാളികള്‍ക്ക് ഒരു ഹരമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാവേശമാണ്. പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്. അത് ആര് പ്രതിപക്ഷത്തായാലും അതാണ് സ്ഥിതി. എന്നും എപ്പോഴും അങ്ങനെയാണ്. ഭരണത്തി ലിരിക്കുമ്പോള്‍ പോലീസ് അവരുടെ കളിക്കൂട്ടുകാരനാണെങ്കില്‍ ഭരണത്തിലിരിക്കുന്നവര്‍ പ്രതിപക്ഷത്താകുമ്പോള്‍ അതെ പോലീസ് ആജീവനാന്ത ശത്രുവായി മാറും. അവരെപ്പോലെ പക്ഷപാദപരവും നിരുത്തരവാദിത്വപരവും കെടുകാര്യസ്ഥതയോടും നിര്‍ഭയപരവുമായി പ്രവര്‍ത്തിക്കുന്നവര്‍ വേറെ ഇല്ലെന്ന രീതിയിലായിരിക്കും അവര്‍ പോ ലീസ്സിനെക്കുറിച്ച് പറയുക. രാഷ്ട്രീയക്കാര്‍ മാത്രമല്ല പൊതു ജനവും അങ്ങനെ തന്നെയെന്നതാണ് സത്യം.

ചത്തവനും കൊന്നവനും ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്നു പറയുന്നതുപോലെയാണ് നാട്ടില്‍ എവിടെയെങ്കിലും ക്രമസമാധാന നിലയില്‍ പാളിച്ച പറ്റിയാല്‍ ഉടന്‍ രാഷ്ട്രീയക്കാരും പൊതുജനവും പറയുക പോലീസിന്റെ അനാസ്ഥയെയാണ്. പ്രതിഷേധ സമരം നയിക്കു ന്നവര്‍ക്ക് അത് അക്രമാസക്തമാകാന്‍ വേണ്ടി കല്ലെറിയാന്‍ കല്ല് കൈയ്യില്‍ കൊടുത്തിട്ട് അത് അക്രമാസക്തമാകുമ്പോള്‍ കുറ്റപ്പെടുത്തുക പോലീസിനെയാണ്. സമാധാനപരമായ ജാഥയ്ക്കുനേരെ പോലീസ് ലാത്തി ച്ചാര്‍ജ്ജ് ചെയ്തുയെന്നാണ് അവര്‍ പറയുക. ഒരിക്കല്‍ സെക്രട്ട റിയേറ്റിലേക്ക് ജാഥ നയിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു നേരെ പോലീസ് ലാത്തിചാര്‍ജ്ജ് ചെയ്തത് അവര്‍ക്കു നേരെ അതിനടുത്ത കെട്ടിടത്തിനു മുകളില്‍ നിന്ന് ചിലര്‍ കല്ലെറിഞ്ഞപ്പോഴായിരുന്നു. ജാഥയെ അക്രമാസക്തമാ ക്കി ജനശ്രദ്ധയും മാധ്യമശ്രദ്ധ യും ഉണ്ടാക്കിയെടുക്കാന്‍ വേ ണ്ടി നേതാക്കന്മാര്‍ ചിലരെ ഇറ ക്കി അക്രമം സൃഷ്ടിക്കാറുണ്ടെ ന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അനുഭവം തുറന്നു കാട്ടുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാ നങ്ങളിലെ സമരങ്ങള്‍ക്ക്. കുട്ടി നേതാക്കന്മാരെ തെരുവില്‍ ഇറക്കി വിട്ട് പാര്‍ട്ടി ഓഫീസിലെ ഫാനിന്റെ കീഴില്‍ ഇരുന്ന് അ വര്‍ക്കുവേണ്ട നിര്‍ദ്ദേശം നല്‍കുന്ന നേതാവ് ആദ്യം നല്‍കുന്ന നിര്‍ദ്ദേശം പോലീസിനെ മറി കടന്ന് മുന്നോട്ടു പോയി സമരം വിജയിപ്പിക്കുകയെന്നതാണ്. അതുകൊണ്ടു തന്നെ അവരെ പ്രകോപിപ്പിക്കാന്‍ അവര്‍ എല്ലാ മാര്‍ക്ഷവും ഉപയോഗിക്കും.

നേതാവിന്റെ ഉള്ളിലെ ഗുഢലക്ഷ്യം മനസ്സിലാക്കാത്ത അനുയായികള്‍ പോലീസിനെ എങ്ങനെയും പ്രകോപിപ്പിക്കാനാണ് ശ്രമിക്കുക. ആത്മസംയമനത്തിന്റെ അതിരു വിടുന്ന പ്രവര്‍ത്തികള്‍ വന്നാല്‍ ആരായിരുന്നാലും പ്രതികരിക്കുക സ്വാഭാവികം. അതു തന്നെ പലപ്പോഴും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുള്ളു. എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. പോലീസ് പ്രതിയും പ്രകോപനത്തിന് ശ്രമിച്ചവര്‍ വാദിയുമാ കാറാണ് പതിവ്. ജാഥ നയിച്ചവര്‍ മര്യാദ രാമന്‍മാരും പോലീസ് കുറ്റക്കാരും.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ സ്വത്തു ത ര്‍ക്കത്തിന്മേല്‍ തമ്മിലടിക്കുന്ന രണ്ട് ക്രൈസ്തവ സഭകളിലെ ഒരു സഭ നീതി ലഭിക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുകയുണ്ടായി. നീതിമാനായി ലോകരക്ഷിതാവിന്റെ ഒരു വിഭാഗം മക്കള്‍ നീതിക്കായി ഭൗ തീക ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ മറുഭാഗത്തിന്റെ ആള്‍ക്കാര്‍ കല്ലെറിഞ്ഞു. ഇതില്‍ അരിശം തീര്‍ക്കാന്‍ ആവേശത്തോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ജാഥ നയിച്ച ദൈവമക്കള്‍ സെക്രട്ടറിയേറ്റ് അതിക്രമിക്കാന്‍ ശ്രമം നടത്തി. അത് അവസാനിച്ചത് പോലീസ് ലാത്തിചാര്‍ജ്ജില്‍. ജാഥ നടത്തിയ ദൈവമക്കളും ജാഥക്കു നേരെ കല്ലെറിഞ്ഞ ദൈവമക്കളും പാപം ചെയ്യാത്തവരും അതിക്രമത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പോലീസ് പാപികളുമായിയെന്ന് പറയേണ്ടതി ല്ലല്ലോ. തല്ലു കൂടിയവര്‍ പഴിചാ രിയത് പോലീസിനെയായിരു ന്നു.

സമരങ്ങള്‍ അതിരു കടക്കുമ്പോള്‍ അത് അക്രമത്തി ലെ ചെന്നെത്തു. അതിനെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ലാത്തി പ്രയോഗം ചെയ്യേണ്ടി വരും. പലപ്പോഴും വെട്ടാന്‍ കത്തിയുമായി നില്‍ക്കുന്നവനോട് വേദവാക്യം പറഞ്ഞാല്‍ എത്ര ഫലിക്കുമെന്നതുപോലെയാണ് ഇവിടെയും സംഭവിക്കുക. അതിന് പോലീസിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. സമരങ്ങള്‍ അതിരുകടക്കുമ്പോള്‍ സമരക്കാരെ പ്ര തിരോധിക്കുന്നതോടൊപ്പം തങ്ങളുടെ സ്വയം സംരക്ഷണം കൂടി ഒരു പോലീസുകാരന്‍ ചെയ്യേണ്ടതുണ്ട്. ഒരേ സമയം മുന്നും പുറകും നോക്കേണ്ടതായിട്ടുണ്ട് ഒരു പോലീസുകാരന്. ആ പ്രതിരോധത്തില്‍ പലപ്പോഴും പോലീസുകാര്‍ക്കും പരിക്കു പ റ്റാറുണ്ട്. എന്നാല്‍ അത് ആരു മറിയാതെ പോകാറാണ് പതിവ്. പരിക്കേല്‍ക്കുന്ന പോലീസുകാരനെ മാധ്യമങ്ങളോ മാന്യജനങ്ങളോ കാണാറില്ല. മറിച്ച് പരിക്കേല്‍ക്കുന്ന സമരക്കാരെയാണ് ജനങ്ങളും മാധ്യമങ്ങളും കാണു കയും കേള്‍ക്കുകയും ചെയ്യുന്നത്. പരിക്കേല്‍ക്കുന്ന പോലീസുകാരനുവേണ്ടി ഒരു സംഘടന യും സമൂഹവും ഹര്‍ത്താലോ പ്രതിഷേധ പ്രകടനങ്ങളോ നടത്താറില്ല. നടത്തിയ ചരിത്രം കേരളത്തിലെ സമര ചരിത്രങ്ങളിലില്ല. എന്നാല്‍ ഒരു സത്യം മനസ്സിലാക്കണം അവരും മനുഷ്യരാണ്. അവര്‍ക്കും കുടുംബവും മറ്റുമുണ്ടെന്ന്.

കലാപബാധിത പ്രദേശങ്ങളില്‍ നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് അവിടെ ജോലി ചെയ്യുന്നത്. ഒരു ചെറിയ തീപ്പൊരിക്കുപോലും ചുട്ടുചാമ്പലാക്കാന്‍ കഴിയുന്നത്ര സ്ഥി തിയാണ് കലാപ ബാധിത പ്രദേശങ്ങളില്‍ ഉള്ളത്. അതുകൊണ്ടു തന്നെ അവിടെ നിയോഗിക്കപ്പെടുന്ന പോലീസുകാരന്‍ അതീവ ജാഗ്രതയോടെയായിരിക്കും അവിടെ നില്‍ക്കുക. വിശ്രമമില്ലാതെ ദിവസങ്ങളോളം നീണ്ട ജോലി പലപ്പോഴും അവരെ തളര്‍ത്തുമെന്നതാണ് ഒരു ഭാഗത്തെങ്കില്‍ മാനസിക പിരിമുറുക്കം മറുഭാഗത്തുണ്ട്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടോ തരണം ചെയ്തുകൊണ്ടോ ആണ് പോ ലീസുകാര്‍ കലാപബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. കലാപമുണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമൂഹിക വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് അത് കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ. അവര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാനാണ് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുക. എന്നാല്‍ അവര്‍ അവിടെ എത്രമാത്രം കരുതലോടെയാണ് നില്‍ക്കുന്നതെന്നു പോലും ചിന്തിക്കാതെ അവരെ വിമര്‍ശിക്കുന്നവര്‍ പലപ്പോഴും പോലീസിന്റെ മനോവീ ര്യം കെടുത്തുകയാണ് ചെയ്യുന്നത്. അടിച്ചമര്‍ത്താന്‍ പോലീസ് അല്പം കടുത്ത നടപടിയെടുത്താല്‍ മതി അതിരൂക്ഷമായ വിമര്‍ശനം നടത്തുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്ന്. അത് ചെയ്തില്ലെങ്കില്‍ പല നിരപരാധികളും അതില്‍ ആക്രമിക്ക പ്പെടുമെന്ന്.

കുറ്റാന്വേഷണത്തിലെ വെ ള്ളം ചേര്‍ക്കലാണ് പോലീസിനു മേല്‍ പ്രധാനമായും ആരോപി ക്കുന്നത്. രാഷ്ട്രീയ ഇടപെട ലാണ് അതിലെ കാതലായ ആ രോപണം. ഇതില്‍ അല്പം സത്യമുണ്ടെങ്കിലും അതില്‍ അവരെ മാത്രം കുറ്റപ്പെടുത്താന്‍ കഴി യില്ല.

ഭരണകക്ഷികളുടെ ഇടപെടല്‍ സ്വന്തക്കാരെ സംരക്ഷിക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ നിര്‍ദ്ദേശങ്ങളും മറ്റും പോലീസുകാര്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. തടവിയും തല്ലിയും ഭരണത്തിലിരിക്കുന്നവരെ കൊണ്ട് ചെയ്യിക്കുന്ന പ്രതികളുടെ സ്വന്തക്കാരായവരെ ആരും കുറ്റപ്പെടുത്താറില്ല. അന്വേഷണ രീതിയെക്കുറിച്ചും മറ്റും എപ്പോഴും കുറ്റപ്പെടുത്തുമ്പോള്‍ ഒരു സത്യം നാം മറക്കുന്നു. പരിമി തികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇന്നും കേരള പോലീസ് കു റ്റാന്വേഷണം നടത്തുന്നത്. ശാ സ്ത്രീയമായി കുറ്റം തെളിയി ക്കാനുള്ള സംവിധാനങ്ങളോ രീതികളോ പരിശീലനമോ കാര്യമായ രീതിയില്‍ നമ്മുടെ പോലീസിനുണ്ടോയെന്ന് സംശയമാണ്. പിന്നെ ഉള്ള പരിമിതിയില്‍ നിന്നുകൊണ്ടാണ് പോലീ സ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ക്രമസമാധാനത്തോ ടൊപ്പം കുറ്റാന്വേഷണവും തു ടങ്ങി ജോലിഭാരം അനേകമുണ്ട് ഒരു സ്റ്റേഷനില്‍. അതിനിടയില്‍ പഠിച്ച കള്ളന്മാരുടെ പതിനെട്ടടവും തകര്‍ത്തെങ്കില്‍ മാത്രമെ സത്യം തെളിയിക്കാനാകൂ. അതിന് പലപ്പോഴും മൂന്നാം മുറ യെടുക്കേണ്ടി വരാറുണ്ട്. സങ്കീര്‍ണ്ണമായ കേസ്സുകളില്‍ തെളിവു കള്‍ക്കായി ഫോറന്‍സിക് ലാ ബിനെയുമുള്‍പ്പെടെയുള്ളത് സംസ്ഥാനം കടന്നു പോകേണ്ടതായ സ്ഥിതിയാണ് കേരളത്തിലു ള്ളത്.

ഇതൊക്കെ എഴുതുന്നതുകൊണ്ട് കേരള പോലീസ് ചെ യ്യുന്നതെല്ലാം ന്യായീകരിക്കുകയില്ല. അവരുടെ ഭാഗത്തും വീഴ് ചകളും കുറ്റങ്ങളും ഉണ്ട്. ചില അവസരങ്ങളിലൊക്കെ അവരു ടെ ഭാഗത്തു നിന്നും പ്രതീക്ഷക ള്‍ക്ക് വിപരീതമായ പ്രവര്‍ത്തികളുമുണ്ടാകാറുണ്ട്. ഒറ്റപ്പെട്ട കസ്റ്റഡി മരണങ്ങളുള്‍പ്പെടെയു ള്ളതിന് പോലീസിന്റെ വീഴ്ചയാണ് ഉണ്ടാകുന്നതെങ്കിലും എ പ്പോഴും അവരെ വിമര്‍ശിക്കുന്ന വര്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും കാണാറില്ല. ഒരു സ്റ്റേഷനില്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടന്നാല്‍ അടച്ചാക്ഷേപിക്കുക കേരളത്തിലെ മുഴുവന്‍ പോലീസുകാരെയുമാണ്. ഇത് പലപ്പോഴും പോലീസിന്റെ വീര്യം കെടുത്തുന്ന പ്രവര്‍ത്തിയാണ്. അതിന്റെ പരിണിത ഫലം പലതും അവര്‍ കണ്ടില്ലെന്നു നടിക്കുകയോ പുലിവാല് പിടി ക്കാതെ അവര്‍ മാറി നടക്കുമ്പോള്‍ അതിന്റെ പരിണിതഫ ലം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ അടുത്തയിടെ നടന്ന ചില സംഭവങ്ങളില്‍ പോലീസിനെ അതിനിശിതമായ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുക യും ചെയ്തുകൊണ്ട് പല ഭാഗത്തു നിന്നും പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ കൂടി പലരും രംഗത്തു വന്നപ്പോള്‍ തെറ്റില്‍ നിന്നുകൊണ്ടാണ് അവര്‍ പ്രതികരിച്ചത്. അവരിലെ ശരിയും കാണാന്‍ ശ്രമിക്കണം. അത്രമാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക