ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമായി നിവസിക്കുന്ന മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ പിക്നിക് മെയ് 19നു ശനിയാഴ്ച രാവിലെ 9 മുതല്‍ 3 മണി വരെ നടത്തപെടുന്നതാണ്. പ്രകൃതിരമണീയത നിറഞ്ഞു നില്ക്കുന്ന ഓയിസ്റ്റര്‍ ക്രീക്ക് പാര്‍ക്കില്‍ (Oyster Creek Park, 4033, Hwy 6, Sugar Land, TX 77478) വച്ച നടത്തപെടുന്ന പിക്നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ റെസ്ലി മാത്യു അറിയിച്ചു.
കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ തരം മത്സരങ്ങളും രുചികരമായ ഭക്ഷണവും പിക്നിക്കിനെ വേറിട്ടതാക്കും. മത്സര വിജയികള്‍ക്ക് നിരവധി സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നു പ്രസിഡണ്ട് ചാക്കോ നൈനാന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക; 8326617555