Image

ഡോ.ഇസിജി സുദര്‍ശനന്റെ നിര്യാണത്തില്‍ കോട്ടയം അസോസിയേഷന്‍ അനുശോചിച്ചു.

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ Published on 16 May, 2018
ഡോ.ഇസിജി സുദര്‍ശനന്റെ നിര്യാണത്തില്‍ കോട്ടയം അസോസിയേഷന്‍ അനുശോചിച്ചു.
ഫിലഡല്‍ഫിയ: ലോക മലയാളികളുടെ അഭിമാനവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പത്മഭൂഷണ്‍ ഡോ.ഇസിജി സുദര്‍ശനന്റെ വേര്‍പാടില്‍ കോട്ടയം അസോസിയേഷന്റെ പ്രത്യേക യോഗം ജോബി ജോര്‍ജ്ജിന്റെ(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടി അനുശോചന പ്രമേയം അവതരിപ്പിക്കുകയുണ്ടായി.

പ്രവാസ ജീവിതത്തില്‍ നാടിനു മുതല്‍ കൂട്ടായിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളിലൂടെ നടത്തുകയും കൂടാതെ ശാസ്ത്രലോകത്തിലെ തന്റെ നേട്ടങ്ങള്‍ തലമുറകള്‍ക്ക് പ്രയോജപ്പെടുമെന്നതിന് കാരണമാകുകയുമായി.
കോട്ടയം സ്വദേശിയും പാക്കില്‍ എണ്ണക്കല്‍ കുടുംബാംഗവുമായ ഡോ. എണ്ണക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശനന്‍ ശാസ്ത്രലോകത്തിനു നല്‍കിയ വലിയ സംഭവാനകളെ മാനിച്ച് നോബല്‍ സമ്മാനത്തിന് അടുത്തെത്തുകയുണ്ടായി എന്നും അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം കോട്ടയം അസോസിയേഷനും പങ്കുചേരുന്നതായി പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

തദവസരത്തില്‍ കൂടിയ അനുശോചനയോഗത്തില്‍ ശാസ്ത്രലോകത്തിനു തീരാനഷ്ടമായി അദ്ദേഹത്തിന്റെ വേര്‍പാട് എന്ന് കമ്മറ്റി അംഗങ്ങള്‍ പറയുകയുണ്ടായി.     

ഡോ.ഇസിജി സുദര്‍ശനന്റെ നിര്യാണത്തില്‍ കോട്ടയം അസോസിയേഷന്‍ അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക