Image

കള്ള വോട്ട് ചെയ്ത കേസ്സില്‍ ലോറ ഗാര്‍സ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 16 May, 2018
കള്ള വോട്ട് ചെയ്ത കേസ്സില്‍ ലോറ ഗാര്‍സ അറസ്റ്റില്‍
ഹൂസ്റ്റണ്‍: അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നിയമ വിരുദ്ധമായി വോട്ട് ചെയ്ത മെക്‌സിന്‍ പൗരത്വമുള്ള ലോറാ ജനിത് ഗാര്‍സയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് മോണ്ട് ഗോമറി കൗണ്ടി ജയിലില്‍ അടച്ചു. 150000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

2004, 2012, 2016 തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ വോട്ട് ചെയ്തതായി ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

അധികൃതമായി വോട്ട് രേഖപ്പെടുത്തല്‍, തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ഇവരുടെ പേരില്‍ കേസ്സെടുക്കുമെന്നും അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

കുറ്റം തെളിയുകയാണെങ്കില്‍ 20 വര്‍ഷം വരെ തടവും, 10000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കേസ്സാണിത്.

തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുണ്ടെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ ഉപകരിക്കുമെന്നും ഓഫീസ് പറയുന്നു.

ആന്‍ജി യദീരസമോറ എന്ന അപര നാമത്തിലാണ് ഇവര്‍ ഹാരിസ് കൗണ്ടിയില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തത്. ഇതേ പേരില്‍ ഇവര്‍ പാസ്‌പോര്‍ട്ടിന് നല്‍കുന്ന അപേക്ഷ അംഗീകരിച്ചു വിതരണം ചെയ്ത പാസ്‌പോര്‍ട്ടും കണ്ടു കിട്ടിയിട്ടുണ്ട്. ടെക്‌സസില്‍ കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികളാണ് അറ്റോര്‍ണി ഓഫീസ് സ്വീകരിച്ചിരിക്കുന്നത്.
കള്ള വോട്ട് ചെയ്ത കേസ്സില്‍ ലോറ ഗാര്‍സ അറസ്റ്റില്‍
Join WhatsApp News
Boby Varghese 2018-05-16 11:46:30
If we can have voter ID card for all citizen, Democrats will go out of business.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക