Image

ലാവ്‌ലിന്‍ കേസ്‌ സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

Published on 16 May, 2018
ലാവ്‌ലിന്‍ കേസ്‌ സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു


ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടിയന്തരമായി കേസ്‌ പരിഗണിക്കേണ്ട എന്ത്‌ സാഹചര്യമാണുള്ളതെന്ന ചോദ്യവും കോടതി ആവര്‍ത്തിച്ചു. അതേസമയം ലാവ്‌ലിന്‍ കേസില്‍ കക്ഷിചേരാനായി െ്രെകം നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ അയച്ച നോട്ടീസില്‍ ആദ്യം സിബിഐ മറുപടി നല്‍കട്ടേയെന്നും അതിന്‌ ശേഷം നന്ദകുമാറിനെ കക്ഷി ചേര്‍ക്കുന്ന കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ്‌ എന്‍ വി രമണ അധ്യക്ഷനായ ബഞ്ച്‌ വ്യക്തമാക്കി.

കേസില്‍ മുഖ്യമന്തി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന്‌ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക്‌ എതിരായ സിബിഐ അപ്പീലും, കേസില്‍ വിചാരണ നേരിടണമെന്ന്‌ ഹൈക്കോടതി വിധിച്ച മുന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ആയ എ.ഫ്രാന്‍സിസും കെ.മോഹനചന്ദ്രനും സമര്‍പ്പിച്ച ഹര്‍ജികളുമാണ്‌ സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക