Image

ചുവന്ന സൂര്യന്‍ അസ്തമിച്ചു; സി.കെ ചന്ദ്രപ്പന് വിപ്ലവ മണ്ണില്‍ അന്ത്യവിശ്രമം

Published on 23 March, 2012
ചുവന്ന സൂര്യന്‍ അസ്തമിച്ചു; സി.കെ ചന്ദ്രപ്പന് വിപ്ലവ മണ്ണില്‍ അന്ത്യവിശ്രമം
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് വിപ്ലവനാടിന്റെ ആദരാജ്ഞലി. ചന്ദ്രപ്പന്റെ ഭൗദികദേഹം ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു. നേരത്തെ നിശ്ചയിച്ചതിലും വളരെ വൈകി 11.30ഓടെയാണ് സംസ്‌കാര ചടങ്ങ് ആരംഭിച്ചത്. വിപ്ലവനായകനെ ഏറ്റുവാങ്ങിയ അഗ്നിനാളങ്ങള്‍ ഉയര്‍ന്നുപൊങ്ങിയതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിപ്ലവാഭിവാദ്യങ്ങളും ഉയര്‍ന്നു. 'സഖാവ് സി.കെ മരിച്ചിട്ടില്ല, ഞങ്ങളിലൂടെ ജീവിക്കുന്നു... സഖാവ് സി.കെയ്ക്ക് റെഡ് സല്യൂട്ട് എന്നീ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.എം മാണി, ഷിബു ബേബി ജോണ്‍, വിവിധ കക്ഷി നേതാക്കള്‍, സിപിഐ നേതാക്കള്‍ തുടങ്ങി നാടിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ ആലപ്പുഴയുടെ വിപ്ലവനായകന് അവസാന യാത്രാമൊഴി നല്‍കാന്‍ എത്തിയിരുന്നു.

കാന്‍സര്‍ ബാധയേ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അന്തരിച്ച ചന്ദ്രപ്പന്റെ ഭൗദീകദേഹം ഇന്നു രാവിലെ വരെ സിപിഐ ആസ്ഥാനമന്ദിരമായ എം.എന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വിലാപയാത്ര വിവിധ ജില്ലകള്‍ കടന്ന് രാത്രി 9 മണിയോടെയാണ് ചേര്‍ത്തലയില്‍ എത്തിയത്. തുടര്‍ന്ന് വയലാറിലെ വസതിയില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യാജ്ഞലി അര്‍പ്പിക്കുന്നതിന് വച്ചു. തുടര്‍ന്ന് ആലപ്പുഴയിലെ വലിയ ചുടുകാട്ടിലേക്ക് വന്‍ ജനാവലിയുടെ അകമ്പടിയോടെ കൊണ്ടുപോയി.

പുന്നപ്ര-വയലാര്‍ സമരകാലത്ത് കൂട്ടക്കൊല നടത്തിയ വിപ്ലകാരികളെ സര്‍ സി.പിയുടെ പട്ടാളക്കാര്‍ കൂട്ടത്തോടെ ചുട്ടുകരിച്ച വലിയ ചുടുകാട്ടില്‍ പ്രിയ സഖാക്കള്‍ക്കും പിതാവിനുമൊപ്പം ചന്ദ്രപ്പന്‍ വിശ്രമിക്കുന്നു. വിപ്ലവത്തിന്റെ അണയാത്ത ജ്വാലകള്‍ പകര്‍ന്നുനല്‍കി....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക