Image

പരസ്യമായ കശാപ്പ്: റിജില്‍ മാക്കുറ്റിയുടെ സസ്്പെന്‍ഷന്‍ പിന്‍വലിച്ചു

Published on 16 May, 2018
പരസ്യമായ കശാപ്പ്: റിജില്‍ മാക്കുറ്റിയുടെ സസ്്പെന്‍ഷന്‍ പിന്‍വലിച്ചു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം മുന്‍ പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ കേന്ദ്ര നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് റിജില്‍ വീണ്ടുമെത്തും. റിജില്‍ സസ്‌പെന്‍ഷനിലായതോടെ സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിനായിരുന്നു ചുമതല.

ഇതേ വിഷയത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ലോക്‌സഭാ മണ്ഡലം സെക്രട്ടറി ജസ്റ്റിസന്‍ ചാണ്ടിക്കൊല്ലി, അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ആര്‍. രവീന്ദ്രദാസാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക