Image

കണ്ണുര്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ എസ്.എഫ്.ഐ മാര്‍ച്ച് അക്രമാസക്തമായി

Published on 30 June, 2011
കണ്ണുര്‍ കലക്‌ട്രേറ്റിലേക്ക്  നടത്തിയ എസ്.എഫ്.ഐ മാര്‍ച്ച് അക്രമാസക്തമായി
കണ്ണൂര്‍: സ്വാശ്രയ വിഷയത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ന് കണ്ണുര്‍ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

കലക്‌ട്രേറ്റിന് അകത്ത് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ശക്തമായ കല്ലേറും നടന്നു. കല്ലേറിലും ലാത്തിചാര്‍ജ്ജിലുമായി നിരവധി പൊലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക