Image

ജറുസലമില്‍ ഗ്വാട്ടിമാല എംബസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

പി പി ചെറിയാന്‍ Published on 17 May, 2018
ജറുസലമില്‍ ഗ്വാട്ടിമാല എംബസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ന്യൂയോര്‍ക്ക്: ഗ്വാട്ടിമാല എംബസി ജറുസലമില്‍ ഉദ്ഘാടനം ചെയ്തു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഗ്വാട്ടിമാലയുടെ നടപടി. പ്രസിഡന്റ് ജിമ്മി മൊറാലസാണ് ഗ്വാട്ടിമാല എംബസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുഎസ് എംബസി ജറുസലമിലേക്ക് മാറ്റുന്ന രണ്ടാമത്തെ രാജ്യമാണ് ഗ്വാട്ടിമാല.

യുഎസ് എംബസിയുടെ ഉദ്ഘാടനത്തില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയവരില്‍ അറുപതു പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പുറകെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഓരോന്നായി അമേരിക്കയുടെ നടപടിക്ക് പിന്തുണ നല്‍കി എംബസികള്‍ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഗാസായില്‍ നടന്ന കൂട്ട നരഹത്യയ്ക്ക് ഉത്തരവാദി ഇസ്രയേലാണെന്ന് ആരോപിച്ചപ്പോള്‍ ഹമാസ് സംഘടന മനപൂര്‍വ്വം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി. റൊമേനിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ എംബസികള്‍ ഉടനെ ജറുസലമിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു പലസ്തീന്‍ അംബാസഡര്‍മാരെ ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വിളിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജറുസലമില്‍ ഗ്വാട്ടിമാല എംബസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
Join WhatsApp News
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2018-05-17 10:22:14
Jerusalem: Our nation under God Gave the Best Gift to Israel in her 70th Birth Day.
God Bless America.
Thank You President.
Matjhew V. Zacharia, New Yorker
സഖായി 2018-05-18 00:22:43
The first indictment in a series of scandals threatening the future of Prime Minister Benjamin Netanyahu appears imminent. 

Attorney General Avichai Mendelblit is expected to bring fraud charges against Sara Netanyahu, the wife of the Israeli leader, for unlawfully accepting 400,000 shekels ($111,850) in goods.  She is suspected of ordering catered chef’s meals for the prime minister’s official residence in defiance of regulations. Sarah Netanyahu has denied the allegations, instead blaming the former chief caretaker of the prime minister’s residence, Meni Naftali, for the inflated expenses that were discovered. But police reportedly have evidence that the practice began before Naftali assumed his position at the official residence and continued after he left.

അബ്രഹാമിൻറേം ഇസാക്കിന്റെയും ജേക്കബിന്റെയും ദൈവമായ യഹോവ നമ്മൾക്ക് സമ്മാനമായി അയച്ചു തന്നതാണ് ട്രംപും നെതന്യാഹുവും .  ദൈവത്തിന് സ്തോത്രം ഇന്നും എന്നേക്കും .  ഈ രണ്ടു ദൈവ ദൂതന്മാരും ലോകത്തിൽ സമാധാനം കൊണ്ടുവരികയും നൊബേൽ പീസ് പ്രൈസ് അടിച്ചുകൊണ്ടുപോകും .  ഇതിലും വലതു അടിച്ചുമാറ്റിയിട്ടുണ്ട് പിന്നാണ് നോബൽ പീസ് പ്രൈസ് 

1 .യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ വന്നു  യെരുശീലമിലേക്ക് അമേരിക്കൻ എംബസി മാറ്റിയ കാര്യം അവനെ അറിയിച്ചു 
2 അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (മത്തായി 24 -1 ,2 )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക