Image

ഉന്നാവോ പീഡനക്കേസില്‍ 2 പോലീസ്‌ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Published on 17 May, 2018
ഉന്നാവോ പീഡനക്കേസില്‍ 2 പോലീസ്‌ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:ബി ജെ പി നിയമസഭാംഗം പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നിയമസഭാംഗം കുല്‍ദീപ്‌ സിംഗ്‌ സെംഗാര്‍ പീഡനത്തിനിരയാക്കിയ പതിനാറുകാരിയുടെ പിതാവ്‌ പോലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ്‌ രണ്ട്‌ സബ്‌ ഇന്‍സ്‌പെകട്ര്‌മാരെ അറസ്റ്റ്‌ ചെയ്‌തത്‌.

എസ്‌.ഐമാരായ അശോക്‌ സിംഗ്‌ ബദവുരിയ, കംത പ്രസാദ്‌ സിംഗ്‌ എന്നിവരെയാണ്‌ സി.ബി.ഐ വ്യാഴാഴ്‌ച രാവിലെ അറസ്റ്റ്‌ ചെയ്‌തത്‌.

ഉന്നാവോ ജില്ലയിലെ മാഖി പോലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ ഇരുവരും അന്വേഷണവിധേയമായി സസ്‌പെന്‍ഷനില്‍ കഴിയുകയാണ്‌. ഇരുവരെയും വ്യാഴാഴ്‌ച തന്നെ കോടതിയില്‍ ഹാജരാക്കും.

ക്രിമിനല്‍ ഗൂഢാലോചന, തെളിവ്‌ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ ഇരുവരെയും സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തത്‌.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനാറുകാരിയെ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴമ്‌ബുണ്ടെന്ന്‌ സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു. തന്റെ വനിതാ സഹായിയെ കാവല്‍ നിര്‍ത്തി കുല്‍ദീപ്‌ സിംഗ്‌ സെംഗാര്‍ എം.എല്‍.എ കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ്‌ മാഖി ഗ്രാമത്തില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌.

എന്നാല്‍ തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ പെണ്‍കുട്ടി തുറന്ന്‌ പറഞ്ഞിട്ടും പോലീസിന്റെ കുറ്റപത്രത്തിലും എഫ്‌.ഐ.ആറിലും എം.എല്‍.എയെ പ്രതിയാക്കിയിരുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക