Image

23 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന അബ്ദുള്‍ സലാമിന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 17 May, 2018
23 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന അബ്ദുള്‍ സലാമിന് നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: ഇരുപത്തിമൂന്നു വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനായ അബ്ദുള്‍ സലാം ചിതറയ്ക്ക് നവയുഗം അമാംമ്ര യൂണിറ്റ് വികാരഭരിതമായ യാത്രയയപ്പ് നല്‍കി.


നവയുഗം അമാംമ്ര യൂണിറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ വെച്ച് യൂണിറ്റ് പ്രസിഡന്റ് കോശി തരകന്‍ നവയുഗത്തിന്റെ ഉപഹാരം അബ്ദുള്‍ സലാമിന് കൈമാറി. നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി പ്രസിഡന്റ് ഗോപകുമാര്‍, സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, ദല്ല മേഖല സെക്രെട്ടറി അരുണ്‍ നൂറനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നവയുഗം അമാംമ്ര യൂണിറ്റ് നേതാക്കളായ ബിനു, ജോമോന്‍, ജോര്‍ജ്ജ്, വര്‍ഗ്ഗീസ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

 കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശിയായ അബ്ദുള്‍ സലാം, ദീര്‍ഘകാലമായി സ്വന്തമായി കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടുകള്‍  ചെയ്തു വരികയായിരുന്നു. നാട്ടില്‍  ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബവുമൊത്ത് വിശ്രമജീവിതം നയിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


23 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന അബ്ദുള്‍ സലാമിന് നവയുഗം യാത്രയയപ്പ് നല്‍കി.
അബ്ദുള്‍ സലാമിന് യൂണിറ്റ് പ്രസിഡന്റ് കോശി തരകന്‍ നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക