Image

കര്‍ണാടകയില്‍ പണി തുടങ്ങി, നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Published on 17 May, 2018
കര്‍ണാടകയില്‍ പണി തുടങ്ങി, നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കഴിഞ്ഞ ദിവസം രാത്രി നടന്ന നാടകീയ സംഭവങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച രാവിലെയാണ് ബിജെപി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. കോണ്‍ഗ്രസിന് 78 സീറ്റും ജെഡിഎസിന് 37 സീറ്റുകളുമാണ് ലഭിച്ചത്.

ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മുന്നോട്ടു വച്ച് കോണ്‍ഗ്രസ് ജെഡിഎസുമായി ധാരണയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യമല്ലാത്തതിനാലും ഏറ്റവും വലിയ ഒറ്റക്കക്ഷി അവകാശവാദം ഉന്നയിച്ചതിനാലും ഗവര്‍ണര്‍ ബിജെപി നിയമസഭാകക്ഷി നേതാവ് ബിഎസ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.
സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസമാണ് ബിജെപിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസം പോലും ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യെദ്യയൂരപ്പയുടെ വാദം. കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക