Image

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 17 May, 2018
കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍
യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ ഇതിലുടെ നല്‍കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കര്‍ണാടക ഗവര്‍ണര്‍ തന്റെ പദവി മറന്ന് ആര്‍എസ്എസുകാരനായി പ്രവര്‍ത്തിക്കുകയാണ്. ആര്‍എസ്എസിന്റെ ശൈലിതന്നെ കശാപ്പാണ്. മനുഷ്യകശാപ്പില്‍നിന്ന് ജനാധിപത്യ കശാപ്പിലേക്ക് അവര്‍ എത്തിയിരിക്കുന്നു. കര്‍ണാടകയില്‍ നടക്കുന്ന കുതിരകച്ചവടത്തിന്റെ ഇടനിലക്കാരനായി ഗവര്‍ണര്‍ അധഃപതിച്ചിരിക്കുന്നു.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് നിലവിലുള്ള കീഴ്വഴക്കം. അതിന് വിരുദ്ധമാണ് കര്‍ണാടകയില്‍ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസിനെയല്ല, ബിജെപിയെയാണ് അവിടങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചത്. കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ ക്ഷണിച്ചുവെന്നാണ് അന്ന് ഗവര്‍ണര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ അത് തിരിച്ചാവുന്നു. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ ഇതിലുടെ നല്‍കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക