Image

യെദിയൂരപ്പ സുരക്ഷ പിന്‍വലിച്ചു; കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക്

Published on 17 May, 2018
യെദിയൂരപ്പ സുരക്ഷ പിന്‍വലിച്ചു; കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക്

ബംഗളുരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെഡിഎസ്‌കോണ്‍ഗ്രസ് എംഎല്‍എമാരെ കേരളത്തിലെത്തിക്കുമെന്നു സൂചന. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും എംഎല്‍എമാരെ എത്തിക്കുമെന്നാണു സൂചന. എംഎല്‍എമാരെ രാത്രിയോടെ കേരളത്തിലെത്തിക്കാനാണു നീക്കം നടക്കുന്നത്. 

അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎല്‍എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ പരിഗണിക്കുന്നുണ്ട്. എംഎല്‍എമാരെ മാറ്റുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക