Image

കോപം കൊണ്ട് വേദനിപ്പിച്ചെങ്കില്‍ മാപ്പ്; സുപ്രീം കോടതിയില്‍ ജസ്റ്റീസ് ചെലമേശ്വര്‍

Published on 17 May, 2018
കോപം കൊണ്ട് വേദനിപ്പിച്ചെങ്കില്‍ മാപ്പ്; സുപ്രീം കോടതിയില്‍ ജസ്റ്റീസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തു മാസത്തിനും ഇടയില്‍ കോപം കൊണ്ട് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ലെന്നും മാപ്പു ചോദിക്കുന്നു എന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെ. ചെലമേശ്വര്‍. സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതിന്റെ തലേദിവസം ജസ്റ്റീസ് ചെലമേശ്വറിനെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. 

രണ്ടാം നമ്പര്‍ കോടതി മുറിയില്‍ നിന്ന് ഉച്ചഭക്ഷണത്തിനു പിരിയുന്നതിന് മുന്‍പായാണ് മുതിര്‍ന്ന് അഭിഭാഷകനായ ശാന്തി ഭൂഷന്‍ ജസ്റ്റീസ് ചെലമേശ്വറിനെ പ്രശംസിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന എച്ച്.ആര്‍ ഖന്നയോടാണ് ശാന്തി ഭൂഷന്‍ ജസ്റ്റീസ് ചെലമേശ്വരെ ഉപമിച്ചത്. ഇവര്‍ രണ്ടു പേരും സുപ്രീംകോടതിയുടെ രണ്ടാം നമ്പര്‍ മുറിയിലിരുന്ന് വാദം കേട്ടും വിധി പ്രസ്താവിച്ചും ചീഫ് ജസ്റ്റീസ് ആകാതെ പടിയിറങ്ങിയവരാണ്. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേയും അദ്ദേഹത്തെ പ്രശംസിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക