Image

ഇനി അതിഥികള്‍ എത്തിയാല്‍ മതി, ഞങ്ങള്‍ റെഡി: ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം, വൈസ് ചെയര്‍ ജോസ് മണക്കാട്ട്

Published on 17 May, 2018
ഇനി അതിഥികള്‍ എത്തിയാല്‍ മതി, ഞങ്ങള്‍ റെഡി: ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം, വൈസ് ചെയര്‍ ജോസ് മണക്കാട്ട്
ഫോമ കണ്‍വന്‍ഷന്‍ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ സംതൃപ്തിയോടെ കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളവും, വൈസ് ചെയര്‍ ജോസ് മണക്കാട്ടും. ഹോട്ടലിലെ മുറി തീര്‍ന്നു. അടുത്ത ഹോട്ടലിലേക്ക് ബുക്കിംഗ്. ഇത് ആദ്യത്തെ സംഭവമാണ്. എല്ലാ രീതിയിലും കണ്‍വന്‍ഷന്‍ വിജയകരമാകുമെന്നതിന്റെ തെളിവ് തന്നെ.

അതുപോലെ തന്നെ വാക്ക് ഇന്‍ രജിസ്ട്രേഷനും മുന്നേറുന്നു. കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂണ്‍ 21-നു പങ്കെടുക്കാന്‍ 100 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്. വെള്ളി, ശനി ദിവസങ്ങളില്‍ 150 ഡോളര്‍ വീതം. മൂന്നു ദിവസംകൂടി ഒരുമിച്ചാണെങ്കില്‍ 300 ഡോളര്‍.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിനെതിരേ കേസ് എടുത്ത സാഹചര്യത്തില്‍ മാറ്റം ഉണ്ടാകുമോ എന്നു വ്യക്തമല്ല.

മലബാര്‍ കേറ്ററിംഗ്, കുസിന്‍ ഓഫ് ഇന്ത്യ എന്നിവയാണ് കേരളാ/നോര്‍ത്ത് ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണം ഒരുക്കുന്നത്. ഏതു സമയത്തും ഇന്ത്യന്‍ ലഘുഭക്ഷണം വാങ്ങാന്‍ പറ്റുന്ന സംവിധാനവുമുണ്ട്. ബാങ്ക്വറ്റിനു മികച്ച ഭക്ഷണം നല്‍കും.

കണ്‍വന്‍ഷനില്‍ കൂടുതല്‍ പേര്‍ വരുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍മുപ്പതോളം കമ്മിറ്റികളാണ് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഫോമാ ക്വീന്‍, വനിതാരത്നം, ബസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍ എന്നിവ ഇത്തവണത്തെ പ്രത്യേക ഷോ തന്നെയായിരിക്കും.

സിനിമാ സംവിധായകന്‍ സിദ്ധിഖ് വരുന്നു എന്നതാണ് ഒരു പുതുമ. യൂത്ത് ഫെസ്റ്റിവലില്‍ വിജയിയാകുന്ന ഒരാള്‍ക്ക് സിനിമയില്‍ അദ്ദേഹം അവസരം നല്‍കും. ആരെയാണ് സെലക്ട് ചെയ്യേണ്ടത് എന്ന് അദ്ദേഹം തന്നെ തീരുമാനിക്കും.

ഇതാദ്യമായി നടത്തുന്ന നാടക മത്സരത്തില്‍ അഞ്ചു ടീമുകള്‍ മാറ്റുരയ്ക്കുന്നു.

നഴ്സിംഗ് സെമിനാറിനു വനിതാ പ്രതിനിധി ബീന വള്ളിക്കളവും, വിമന്‍സ് ഫോറം സമ്മേളനത്തിനു ഡോ. സാറാ ഈശോയും നേതൃത്വം നല്‍കും. ബിസിനസ്, മീഡിയ, സാഹിത്യം തുടങ്ങി വിവിധ സെമിനാറുകള്‍ നടക്കും.

ഫോമാ ക്വീന്‍ കമ്മിറ്റി ചെയര്‍ വന്ദന മാളിയേക്കലാണ്. വനിതാരത്നം കമ്മിറ്റി കണ്‍വീനര്‍ സിമി ജെസ്റ്റോ. മലയാളി മന്നന്‍ മത്സരത്തിനു ഷോളി കുമ്പിളുവേലിയും, ബെസ്റ്റ് കപ്പിള്‍ മത്സരത്തിനു അനു സ്‌കറിയയും നേതൃത്വം നല്‍കും.

കള്‍ച്ചറല്‍ പ്രോഗ്രാമിനു ബെന്നി കൊട്ടാരത്തില്‍ നേതൃത്വം നല്‍കുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് കമ്മിറ്റി അഞ്ച് അവാര്‍ഡു ജേതാക്കയാണ് തെരെഞ്ഞെടുക്കുക. മികച്ച ക്രുഷിക്കാരനും ഇത്തവണ അവാര്‍ദൂണ്ടാകും.

വിന്‍സെന്റ് പാലത്തിങ്കലാണ് ബിസിനസ് സെമിനാര്‍ നയിക്കുക. തിരുവാതിര-റോസ് വടകര, ഡ്രാമാ മല്‍സരം-സജി കൊല്ലാപ്പാറ,ഘോഷയാത്ര ജോസ് മുണ്ടപ്ലാക്കല്‍, പൊളിറ്റിക്കല്‍ ഫോറം - റോയി മുളങ്കുന്ന്. ഗ്രമസംഗമം, നഗരസംഗമം- തോമസ് കോശി,കിഡ്‌സ് ആക്റ്റിവിറ്റീസ്-മിനി നായര്‍. മെമ്മോറിയല്‍ കമ്മിറ്റിക്ക് സ്റ്റാന്‍ലി കളത്തില്‍ നേതൃത്വം നല്‍കും.

പതിവിനു വിപരീതമായി സൂവനീര്‍ ഇത്തവണ കണ്വന്‍ഷനില്‍ വച്ചു തന്നെ ലഭിക്കും. രെജിസ്‌ട്രെഷനും മറ്റും നീണ്ട ക്യൂ ഒന്നും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.

കോണ്‍ഗ്രസ്മാന്‍ രാജാ ക്രുഷ്ണമൂര്‍ത്തി അടക്കം അമേരിക്കയിലെ തെരെഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ കണ്വന്‍ഷനെത്തും. ഇന്ത്യാക്കാരനായ കോണ്‍ഗ്രസംഗം കണ്‍ വന്‍ഷനുഎത്തുന്നു എന്നത് ആദ്യസംഭവമാണ്, അഭിമാനകരവും.

സ്റ്റീഫന്‍ ദേവസി, ജയരാജ് വാര്യര്‍, ഫാ. ജോസഫ് പുത്തന്‍പറമ്പില്‍, ഗോപിനാഥ് മുതുകാട്, ഗായകന്‍ വിവേകാനന്ദും സംഘവും എന്നിവരാണുസാംസ്‌കാരിക-കലാ പരിപടികള്‍ക്കു നേത്രുത്വം നല്‍കുക. കൂടുതല്‍ പരിപാടികള്‍ ആവിഷകരിക്കുന്നുണ്ട്. ഇതിനു പുറമെ അമേരിക്കയിലുള്ളവര്‍ക്ക് അവസരമൊരുക്കുന്നതിനു പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. നമ്മുടെ ആളുകള്‍ക്ക് നാം അവസരം ഒരുക്കിയില്ലെങ്കില്‍ വേരെ ആര് അവസരം നല്‍കും?

ബിസിസ്‌നസ് രംഗത്തു പ്രവര്‍ത്തിക്കുന്ന സണ്ണി വള്ളിക്കളം ദീര്‍ഘകാലമായി വിവിധ സംഘടനകളൂടെ നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. സോഷ്യല്‍ വര്‍ക്കറായ ജോസ് മണക്കാട്ട് സാഷ്യല്‍ സര്‍വീസ് സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഇനി അതിഥികള്‍ എത്തിയാല്‍ മതി. ഞങ്ങള്‍ റെഡി-ഇരുവരും പറയുന്നു 
ഇനി അതിഥികള്‍ എത്തിയാല്‍ മതി, ഞങ്ങള്‍ റെഡി: ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം, വൈസ് ചെയര്‍ ജോസ് മണക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക