Image

ഇമ്പമേറുന്ന "മണിമുഴക്കം" ; കൃതികള്‍ അയക്കേണ്ട അവസാന തിയതി മെയ് 27

ഫ്രാന്‍സിസ് തടത്തില്‍ Published on 17 May, 2018
ഇമ്പമേറുന്ന "മണിമുഴക്കം" ; കൃതികള്‍ അയക്കേണ്ട അവസാന തിയതി മെയ് 27
ന്യൂജേഴ്‌സി: അമേരിക്കന്‍ സ്വാതന്ത്ര്യത്തിനു കാഹളമോതിക്കൊണ്ടു മുഴങ്ങിയ സ്വാതന്ത്ര്യ മണിയുടെ സ്മരണകള്‍ കൊണ്ട് മുഖരിതമായ ഫിലാഡല്‍ഫിയ എന്ന ചരിത്ര നഗരത്തില്‍ ജൂലായ് അഞ്ചിന് അമേരിക്കന്‍ മലയാളികളുടെ ചരിത്ര സംഗമമായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന് വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ മണി മുഴങ്ങുമ്പോള്‍ ഫൊക്കാനയുടെയും ഫിലാഡെല്‍ഫിയയുടെയും ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്ന സ്മരണികയായ 'മണിമുഴക്കം' പ്രൗഢിയോടെ പുറത്തിറങ്ങും. ആതിഥേയത്വത്തിനു പുകള്‍പെറ്റ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ഫിലഡല്‍ഫിയ അറിയപ്പെടുന്നത് സാഹോദര്യത്തിന്റെ നഗരം(ഇശ്യേ ീള യൃീവേലൃഹ്യ ഹീ്‌ല) എന്ന പേരിലായതിനാല്‍ സഹൃദനഗരം എന്നപേരിലാണ് കണ്‍വെന്‍ഷന്‍ വേദികള്‍ അറിയപ്പെടുക. ഈ സൗഹൃദ നഗരത്തിന്റെ നെഞ്ചകത്ത് ഇന്നും തുടിക്കുന്ന ഹൃദയമാണ് ചരിത്രത്തിന്റെ കെട്ടടങ്ങാത്ത സ്വാതന്ത്ര്യ മണിനാദത്തിന്റെ മാറ്റൊലികള്‍ ഉയര്‍ന്ന ഫിലാഡല്‍ഫിയ നഗരത്തിന്റെ ഹൃദയഭാഗത്ത് ചരിത്രഭാഗമായി സൂക്ഷിച്ചിരിക്കുന്ന സ്വാതന്ത്ര്യ മണി അഥവാ ഫ്രീ ഡം ബെല്‍. അതിപ്രശസ്തമായ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 5 മുതല്‍ 8 വരെയാണ് ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ നടക്കുക.

കണ്‍വെന്‍ഷനോടനുബന്ധിണ് ച്ചു പുറത്തിറക്കുന്ന മണിമുഴക്കം എന്ന സുവനീറിന്റെ അണിയറ പ്രവര്‍ത്തങ്ങള്‍ പുരോഗമിച്ചു വരികയാണ്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സ്മരണികയുടെ എഡിറ്റോറിയല്‍ ജോലികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ സൃഷ്ടികള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് ഇത്തവണ സ്മരണിക തയാറാക്കുന്നത്. കഥ, കവിത, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ ദൃശ്യഭംഗിയുള്ള ചിത്രങ്ങള്‍, ഫൊക്കാനയുടെയും അംഗസംഘടനകളുടെയും ഭാരവാഹികളുടെയും ചിത്രങ്ങളും വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പണികള്‍ പുരോഗമിക്കുന്നത്. സാഹിത്യ കൃതികളും, ലേഖനങ്ങളും പ്രസിദ്ധികരിക്കാന്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം ളീസമിമ2018ീൌ്‌ലിശൃലറശീേൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരേണ്ടതാണ്. മെയ് 27 നു എഡിറ്റോറിയല്‍ ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാലാണ് കൃതികള്‍ നേരത്തെ ലഭ്യമാക്കേണ്ടിവരുന്നതെന്ന് കണ്ടെന്റ് ആന്‍ഡ് ലേഔട്ട് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍, ലിറ്റററി എഡിറ്റര്‍ ബെന്നി കുര്യന്‍ എന്നിവര്‍ അറിയിച്ചു. കൃതികള്‍ക്കൊപ്പം ഫോട്ടോയും പ്രസിദ്ധികരിക്കുന്നതാണ്. താത്പര്യമുള്ളവര്‍ ഫോട്ടോയും അയച്ചു തരേണ്ടതാണ്.

ഫൊക്കാനയുടെ സോവനീറിലേക്കുള്ള പരസ്യങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് സുവനീര്‍ ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്‍ പറഞ്ഞു. പരസ്യം അയച്ചു തരാനുള്ള അവസാന തിയതി മെയ് 31 ആണ്.പരസ്യങ്ങള്‍ അയച്ചു തരാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചു തരികയോ ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തനുമായി ബന്ധപ്പെടുകയോ ചെയ്യുക. അഡ്രസ്: Abraham pothen,39 Pelham Place, Bergenfield, NJ 07621 USA . ഫോണ്‍: 2012203863. എഡിറ്റോറിയല്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രാന്‍സിസ് തടത്തില്‍ ( ഫോണ്‍: 9735183447), ബെന്നി കുര്യന്‍ ( ഫോണ്‍: 2019516801) എന്നിവരുമായി ബന്ധപ്പെടുക,

ഒട്ടേറെ പുതുമയുള്ള ഉള്ളടക്കമായിരിക്കും ഈ വര്‍ഷത്തെ സുവനീറില്‍ ഉണ്ടായിരിക്കുക, രാജ്യത്തെ അറിയപ്പെടാതെയും മലയാളികളുടെ അംഗീകാരം ലഭിക്കാതെയും പോയ നിരവധി പ്രതിഭകളെ കണ്ടത്തി അവരെ വായനക്കാരിലെത്തിക്കാനുള്ള ശ്രമവും എഡിറ്റോറിയല്‍ കമ്മറ്റി നടത്തിവരികയാണ്.കൂടാതെ അമേരിക്കന്‍ മലയാളികളുടെ നീറുന്ന മാനസിക വ്യഥകളിലൂടെയും അതിനുള്ള പരിഹാരനിര്‍ദേശങ്ങളിലൂടെയും ചില ലേഖനങ്ങള്‍ കടന്ന്‌പോകുന്നുണ്ട്.

അമേരിക്കന്‍ സ്വാതന്ത്ര്യ ചരിതത്തിന്റെ മറക്കാത്ത സ്മരണകളിലൊന്നായ ഫ്രീഡം ബെല്‍ (freedom bell ) എന്ന ചരിത്ര തിരുശേഷിപ്പിനു കോട്ടം കൂടാതെ സൂക്ഷിക്കുന്ന ഫിലാഡല്‍ഫിയ എന്ന ലോക പ്രശസ്ത നഗരത്തിന്റെ പ്രാധാന്യവും വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളുടെ സംഘടനായായ ഫൊക്കാനയുടെ ചരിത്ര താളുകളിലൂടെയും അമേരിക്കന്‍ മലയാളികളുടെ ജീവിത സ്പന്ദനങ്ങളുടെ താളമിടിപ്പിലൂടെയും യുവ തലമുറകളുടെ സ്വപ്നവിഹായസുകളിലൂടെയും സഞ്ചരിക്കുന്ന ബ്രഹത്തായ ഈ ഗ്രന്ഥം പതിവിനുവിപരീതമായി പത്ര പ്രവര്‍ത്തനത്തിലും സാഹിത്യത്തിലും മികവു തെളിയിച്ചിട്ടുള്ള ഒട്ടേറെ പ്രമുഖരായ എഡിറ്റോറില്‍ സംഘമാണ് രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ താളും വ്യത്യസ്തമായ രീതിയില്‍ വിന്യാസം നടത്തി, കെട്ടിലും മട്ടിലും പുതിയ രൂപഭാവം നല്‍കുന്ന ഈ സ്മരണിക വായനക്കാരുടെ സ്വീകരണ മുറികളില്‍ എക്കാലവും സൂക്ഷിക്കപ്പെടുന്ന വിധം സജ്ജമാക്കാനാണ് പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക