Image

കര്‍ണാടകയിലെ വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി വിധി ചരിത്രപരമെന്ന് മനു അഭിഷേക് സിംഗ്‌വി

Published on 18 May, 2018
കര്‍ണാടകയിലെ വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി വിധി ചരിത്രപരമെന്ന് മനു അഭിഷേക് സിംഗ്‌വി
കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ നാലുമണിക്ക് വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി വിധി ചരിത്രപരമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ പരാജയപ്പെടുമെന്നും കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം വിജയം നേടുമെന്നും സിംഗ്‌വി വ്യക്തമാക്കി. സുപ്രിം കോടതിയില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് അംഗങ്ങള്‍ക്ക് വേണ്ടി ഹാജരായത് സിംഗ്‌വി ആയിരുന്നു.
വിശ്വാസവോട്ടെടുപ്പിന് ഏഴുദിവത്തെ സമയം നല്‍കണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. യെദ്യൂരപ്പയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ മുകുള്‍ റോത്ത്ഗിയാണ് ഹാജരായത്. റോത്ത്ഗിയുടെ ആവശ്യം തള്ളിയ കോടതി വിശ്വാസവോട്ടെടുപ്പിന് കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. നാളെ രണ്ട് മണിക്കോ കൂടിവന്നാല്‍ നാലുമണിക്കോ വിശ്വാസവോട്ട് തേടണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും വിലക്കുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക