Image

ഭരണഘടന പിന്തുടരാത്ത വാജുഭായ്‌ വാല രാജിവയ്‌ക്കണമെന്ന്‌ സിദ്ധരാമയ്യ

Published on 18 May, 2018
ഭരണഘടന പിന്തുടരാത്ത വാജുഭായ്‌ വാല രാജിവയ്‌ക്കണമെന്ന്‌ സിദ്ധരാമയ്യ


കര്‍ണാടക ഗവര്‍ണര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായെയും പ്രധാനമന്ത്രി മോദിയെയുമാണ്‌ അനുസരിക്കുന്നതെന്ന്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭരണഘടന പിന്തുടരാത്ത ഗവര്‍ണര്‍ രാജിവെക്കണമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ അദേഹം ആവശ്യപ്പെട്ടു.

കോടതിയുടെത്‌ ചരിത്ര വിധിയാണ്‌. ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക്‌ വളരെ പ്രധാനമാണ്‌. അദ്ദേഹത്തിന്‌ പക്ഷഭേദമുണ്ടാകരുത്‌. എന്നാല്‍ കര്‍ണാടകയില്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക്‌ അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നത്‌.

ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്‌. യെദിയൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കി. ഇത്‌ ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക