Image

കെ.ജി ബൊപ്പയ്യയെ പ്രോ ടൈം സ്‌പീക്കറായി നിയമിച്ച്‌ ഗവര്‍ണര്‍

Published on 18 May, 2018
കെ.ജി ബൊപ്പയ്യയെ പ്രോ ടൈം സ്‌പീക്കറായി നിയമിച്ച്‌ ഗവര്‍ണര്‍


ബെംഗളൂരു: വീണ്ടും കീഴ്‌വഴക്കം ലംഘിച്ച്‌ ബി.ജെ.പി. മുതിര്‍ന്ന എം.എല്‍.എയെ പ്രോടൈം സ്‌പീക്കറാക്കി നിയമിക്കണമെന്ന കീഴ്‌വഴക്കമാണ്‌ ബി.ജെ.പി ലംഘിച്ചത്‌.

ബി.ജെ.പി എം.എല്‍.എയായ കെ.ജി ബൊപ്പയ്യയെയാണ്‌ പ്രോ ടൈം സ്‌പീക്കറാക്കി ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്‌. 2009 മുതല്‍ 13 വരെ സ്‌പീക്കറായിരുന്നു ബൊപ്പയ്യ. രാജ്‌ഭവനിലെത്തി ബൊപ്പയ്യ ഗവര്‍ണറെ കണ്ടു. ആര്‍.വി ദേശ്‌പാണ്ഡെയെ മറികടന്നാണ്‌ ബൊപ്പയ്യയെ നിയമിച്ചത്‌.

വിശ്വാസവോട്ടെടുപ്പിന്‌ മുന്‍പ്‌ പ്രോ ടൈം സ്‌പീക്കറെ നിയമിക്കണമെന്ന്‌ സുപ്രീം കോടതി പറഞ്ഞിരുന്നു. പ്രോ ടൈം സ്‌പീക്കറുടെ സാന്നിധ്യത്തിലായിരിക്കണം വോട്ടെടുപ്പെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ്‌ സാധാരണ പ്രോ ടൈം സ്‌പീക്കര്‍ പദവി വഹിക്കാറ്‌. എന്നാല്‍ ഇത്‌ മറികടന്നുകൊണ്ടാണ്‌ ബി.ജെ.പിയുടെ നിയമനം.

വിശ്വാസ വോട്ടെടുപ്പിന്‌ സമയം അനുവദിക്കണം, വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ്‌ വേണം തുടങ്ങിയ ബി.ജെ.പിയുടെ എല്ലാ ആവശ്യങ്ങളും ഇന്ന്‌ സുപ്രീം കോടതി നിരാകരിച്ചിരുന്നു.

നാളെ വൈകുന്നേരം നാല്‌ മണിക്ക്‌ വിശ്വാസ വോട്ടെടുപ്പ്‌ നടത്തണമെ സുപ്രീം കോടതി വിധി വന്നതിന്‌ പിന്നാലെയായിരുന്നു രഹസ്യബാലറ്റ്‌ വേണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട്‌ വെച്ചത്‌. എന്നാല്‍ അത്‌ നടപ്പില്ലെന്ന്‌ സുപ്രീം കോടതി നിലപാടെടുക്കുകയായിരുന്നു.
ഉീി േങശ ൈവിശ്വാസവോട്ടെടുപ്പിന്‌ മുന്‍പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണം; അതുവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു തീരുമാനവും യെദ്യൂരപ്പ എടുക്കരുത്‌: സുപ്രീം കോടതി

കൃത്യമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ്‌ നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക