Image

തലശ്ശേരി തലായി മത്സ്യബന്ധന തുറമുഖം നാടിന്‌ സമര്‍പ്പിച്ചു

Published on 18 May, 2018
 തലശ്ശേരി തലായി മത്സ്യബന്ധന തുറമുഖം നാടിന്‌ സമര്‍പ്പിച്ചു

തലശ്ശേരി:  തലായി മത്സ്യബന്ധന തുറമുഖം
മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചു. മത്സ്യതൊഴിലാളികളോട്‌ ഏറ്റവും കൂടുതല്‍ കരുതല്‍ കാണിക്കുന്ന സര്‍ക്കാറാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ മത്സ്യബന്ധന തുറമുഖം ഉദ്‌ഘാടനം ചെയ്‌ത്‌  മുഖ്യമന്ത്രിപറഞ്ഞു..
എന്നും ദുരന്ത പശ്ചാത്തലത്തില്‍ ജീവിക്കുന്നവരാണ്‌ മത്സ്യത്തൊഴിലാളികള്‍. ദാരിദ്ര്യവും ബുദ്ധിമുട്ടും വിട്ടുമാറാത്ത വിഭാഗം കൂടിയാണ്‌ ഈ മേഖല. സംസ്ഥാനത്തിന്റെ വികസനത്തിന്‌ മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന സംഭാവന ഏറെ വലുതാണ്‌. ഇതൊക്കെ തിരിച്ചറിഞ്ഞാണ്‌ രണ്ടായിരം കോടി രൂപയുടെ പ്രത്യേക പാക്കേജിന്‌ സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക്‌ മതിയായ നഷ്ടപരിഹാരം കാലതാമസമില്ലാതെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്‌്‌. കേരളത്തില്‍ അഞ്ച്‌ ലക്ഷത്തിലധികം കുടുംബങ്ങള്‍ വീടില്ലാത്തവരായുണ്ട്‌്‌. ഇതില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്‌.
മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കി വരുന്ന ഭൂമിയും വീടും നല്‍കുന്ന പദ്ധതിയുടെ ഭാഗമായുള്ള കണ്ണൂര്‍ ജില്ലയിലെ 127 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ ആധാര വിതരണവും ഇതോടൊപ്പം നടന്നു.
യോഗത്തില്‍ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷതവഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക