Image

കര്‍ണാടയ്‌ക്കു പിന്നാലെ ഗോവയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ ഗവര്‍ണറെ കണ്ടു

Published on 18 May, 2018
കര്‍ണാടയ്‌ക്കു പിന്നാലെ ഗോവയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ ഗവര്‍ണറെ കണ്ടു
പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ്‌ കോണ്‍ഗ്രസ്‌ നീക്കം.

രാവിലെ രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹയെകണ്ട്‌ കത്ത്‌ സമര്‍പ്പിച്ചു. കര്‍ണാടക ഗവര്‍ണറുടെ കീഴ്‌വഴക്കം ഗോവയിലും പിന്തുടരണമെന്നാണ്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌.

2017ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റുകളാണ്‌ കോണ്‍ഗ്രസ്‌ നേടിയത്‌.
അതേസമയം, കോണ്‍ഗ്രസ്‌ നീക്കത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി രംഗത്തെത്തി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നത്‌ കോണ്‍ഗ്രസിന്റെ സ്വപ്‌നം മാത്രമാണെന്നും അത്‌ നടക്കാന്‍ പോകുന്നില്ലെന്നും ബി.ജെ.പി പഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ രംഗത്തുവന്നിരുന്നു. ഗോവയ്‌ക്കു പുറമേ മണിപ്പൂരിലും കോണ്‍ഗ്രസ്‌ ഗവര്‍ണറെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു.

കോണ്‍ഗ്രസിനു പുറമേ ബീഹാറിലെ ആര്‍.ജെ.ഡിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഗവണറെ സമീപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക