Image

മുകേഷ്‌ അംബാനിയുടെ ഇളയ മകന്‍ ആനന്ദും വിവാഹ ജീവിതത്തിലേക്ക്‌

Published on 18 May, 2018
മുകേഷ്‌ അംബാനിയുടെ ഇളയ മകന്‍ ആനന്ദും വിവാഹ ജീവിതത്തിലേക്ക്‌
മുകേഷ്‌ അംബാനിയുടെ ഇളയ മകന്‍ ആനന്ദും വിവാഹ ജീവിതത്തിലേക്ക്‌ന്ന്‌  റിപ്പോര്‍ട്ടുകള്‍ . മുകേഷ്‌ അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ്‌ അംബാനിയും പ്രമുഖ വ്യവസായ കുടുംബമായ മര്‍ച്ചന്റ്‌ ഗ്രൂപ്പിലെ രാധിക മെര്‍ച്ചന്റും പ്രണയത്തിലാണെന്ന്‌ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഇപ്പോള്‍ ഇവരുടെ വിവാഹനിശ്ചയം നടന്നതായാണ്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നാല്‍ അംബാനി കുടുംബം ഇത്‌ സ്ഥിരീകരിച്ചിട്ടില്ല.

 ഇഷ അംബാനിയുടെയും ആകാശ്‌ അംബാനിയുടെയും വിവാഹം ഡിസംബറില്‍ നടക്കും. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക്‌ രാധിക മര്‍ച്ചന്റ്‌ഉം എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക