Image

പതിറ്റാണ്ടിന്റെ ആഘോഷനിറവില്‍ ചാരിറ്റി രജിസ്‌ട്രേഷനുമായി യുക്മ; എട്ട് അംഗ ട്രസ്റ്റി ബോര്‍ഡ്

Published on 18 May, 2018
പതിറ്റാണ്ടിന്റെ ആഘോഷനിറവില്‍ ചാരിറ്റി രജിസ്‌ട്രേഷനുമായി യുക്മ; എട്ട് അംഗ ട്രസ്റ്റി ബോര്‍ഡ്

ലണ്ടന്‍: ആഗോള പ്രവാസി മലയാളി സംഘടനാ കൂട്ടായ്മകളില്‍ ഏറ്റവും വലിയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്‌പോള്‍ ഇരട്ടി മധുരവുമായെത്തുന്നത് ചാരിറ്റി രജിസ്‌ട്രേഷന്‍. ഇതോടെ യുക്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിലവിലുണ്ടായിരുന്ന അഞ്ച് ഭരണസമിതികള്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 

യുക്മ അസോസിയേഷനുകളുടെ കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്‌പോള്‍ അതിനുള്ളിലെ പല സംഘടനകളും ചാരിറ്റി ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. മാത്രവുമല്ല യുക്മയുടെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയില്‍ ചാരിറ്റി ട്രസ്റ്റിന്റെ ഭരണഘടനയും ഉണ്ടാവേണ്ടതുണ്ട്. ഇതിനു മുന്‍പുള്ള ഭരണസമിതികള്‍ ചാരിറ്റി രജിസ്‌ട്രേഷന് ശ്രമിച്ചപ്പോഴെല്ലാം ഇത്തരം ചില സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ഇത്തവണ അപേക്ഷ നല്‍കിയപ്പോഴും ചാരിറ്റി കമ്മീഷന്‍ ഇത് സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കൃത്യമായ സമയത്ത് അതിനെല്ലാം മറുപടി നല്‍കി ഒടുവില്‍ 12 മാസങ്ങള്‍ക്ക് ശേഷമാണ് യുക്മയുടെ പേരില്‍ ചാരിറ്റി രജിസ്‌ട്രേഷന്‍ അനുവദിച്ചുള്ള അറിയിപ്പ് നല്‍കിയതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. 

മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വറുഗ്ഗീസ്, അലക്‌സ് വര്‍ഗ്ഗീസ്, അഡ്വ. ഫ്രാന്‍സിസ് മാത്യു, ലാലിച്ചന്‍ ജോര്‍ജ്, ബൈജു തോമസ്, ബാബു മങ്കുഴി, വര്‍ഗീസ് ഡാനിയേല്‍ തുടങ്ങിയവരാണ് ചാരിറ്റി ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക