Image

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സുക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്യും

Published on 18 May, 2018
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സുക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്യും

ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്യും. ചോദ്യാം ചെയ്യല്‍ അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് സൂചന.

ഡേറ്റ മോഷണ വിവാദവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് നടപടികള്‍. വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് അടച്ചിട്ട വാതിലിനുള്ളില്‍ സുക്കര്‍ബര്‍ഗില്‍നിന്നു മൊഴിയെടുക്കുക. അതിനു ശേഷം പൊതു വിചാരണയ്ക്കു സാധ്യതയുണ്ട്. ജൂണില്‍ നടക്കുന്ന പൊതു വിചാരണയില്‍ സുക്കര്‍ബര്‍ഗിനു പകരം ഫെയ്‌സ്ബുക്ക് എക്‌സിക്യൂട്ടിവുമാരായിരിക്കും പങ്കെടുക്കുക. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക