Image

കാലവര്‍ഷം മേയ് 29ന് കേരളത്തിലെത്തും

Published on 18 May, 2018
കാലവര്‍ഷം മേയ് 29ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.

സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിലേയ്ക്കുമെത്തുമെന്നുമാണ് പ്രവചനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക