Image

സ്‌കൂള്‍ വെടിവെപ്പുകള്‍ വര്‍ദ്ധിക്കുന്നതില്‍ ഉല്‍കണ്ഠ, കര്‍ശന ഗണ്‍ നിയമങ്ങള്‍ വേണമെന്ന് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്

പി പി ചെറിയാന്‍ Published on 19 May, 2018
സ്‌കൂള്‍ വെടിവെപ്പുകള്‍ വര്‍ദ്ധിക്കുന്നതില്‍ ഉല്‍കണ്ഠ, കര്‍ശന ഗണ്‍ നിയമങ്ങള്‍ വേണമെന്ന് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്
ഓസ്റ്റിന്‍: അമേരിക്കന്‍ വിദ്യാലയങ്ങളില്‍ വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ കര്‍ശന ഗണ്‍ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് പറഞ്ഞു.

ഹൂസ്റ്റണ്‍ സാന്റാ ഫി ഹൈസ്‌കൂളില്‍ നടന്ന ദുഃഖകരമായ സംഭവത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതായും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് പ്രാര്‍ത്ഥന മാത്രം പോരെന്നും കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും ഗവര്‍ണര്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. 1961 ന് ശേഷം സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവെപ്പാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമ സഭാ സമാജികര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നിയമ പാലകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ര്ക്ഷാ കര്‍ത്താക്കള്‍ എന്നിവരെ ഒരു മേശക്ക് ചുറ്റും ഇരുത്തി ചര്‍ച്ച ചെയ്ത് ഫല ഫ്രദമായ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി.


ഗണ്‍ വാങ്ങുന്നവരുടെ മുന്‍ കാല ചരിത്രം മാനസിക നില, എന്നിവ കര്‍ശന പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ ഗണ്‍ നല്‍കാനാവൂ എന്ന് വ്യക്തമായ നിര്‍ദ്ദേശനം നല്‍കിയിട്ടുണ്ടെന്നും, ഈ നിര്‍ദ്ദേശങ്ങളില്‍ പ്രവര്‍ത്തികമാക്കുന്നതിനിടയില്‍ നടന്ന സ്‌കൂള്‍ വെടിവെപ്പ് തീര്‍ത്തും വേദനാ ജനകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന ദുഃഖാചരണത്തിന്റെ ഭാഗമായി പതാക താഴ്ത്തികെട്ടാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക