Image

പെട്രോള്‍ വില ലിറ്ററിന്‌ 80 രൂപ

Published on 19 May, 2018
പെട്രോള്‍ വില ലിറ്ററിന്‌ 80 രൂപ
കൊച്ചി :കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. ഇതാദ്യമായി പെട്രോള്‍ വില സംസ്ഥാനത്ത്‌ ലീറ്ററിന്‌ 80 രൂപയായി ഉയര്‍ന്നു. . തിരുവനന്തപുരത്ത്‌ ഇന്നു പെട്രോള്‍ വില ലീറ്ററിന്‌ 80.01 രൂപയും ഡീസലിന്‌ 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലീറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ്‌ തിരുവനന്തപുരത്ത്‌ ഇന്നു കൂടിയത്‌.

വരും ദിവസങ്ങളില്‍ നാലുരൂപ വരെ വില കൂടിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക