Image

ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു

Published on 24 March, 2012
ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യാത്ര തിരിച്ചു. സോളില്‍ 26ന് ആരംഭിക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പോകുന്നത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയടക്കം 57 ലോക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിനിടയില്‍ മന്‍മോഹന്‍ സിംഗും ഒബാമയും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും.

ആണവസുരക്ഷയ്ക്കായുള്ള ഇന്ത്യന്‍ നയപരിപാടികള്‍ സിംഗ് സമ്മേളനത്തില്‍ അവതരിപ്പിക്കും. വര്‍ധിച്ചുവരുന്ന ആണവ ഭീകരതാ ഭീഷണിയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം. നാലുദിവസത്തെ പര്യടനത്തിനിടയില്‍ ദക്ഷിണ കൊറിയന്‍ നേതാക്കളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവവുവിനുശേഷം ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക