Image

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം സന്തോഷം, ചന്ദ്രബാബു നായിഡു

Published on 19 May, 2018
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം സന്തോഷം, ചന്ദ്രബാബു നായിഡു
ബിജെപി സര്‍ക്കാര്‍ രാജിവച്ചതില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം സന്തോഷമാണെന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചത്. യെദ്യൂരപ്പ രാജിവച്ചതില്‍ സന്തോഷമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയില്‍ ബിജെപി പങ്കാളിത്തമുള്ള ഒരേയൊരു സര്‍ക്കാര്‍ ആയിരുന്നു ചന്ദ്ര ബാഹബു നായിഡുവിന്റേത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്ബാണ് ബിജെപിയുമായുള്ള സഖ്യം ചന്ദ്ര ബാബു നായിഡു ഉപേക്ഷിച്ചത്. അതിന് ശേഷം ദക്ഷിണേന്ത്യയില്‍ ഭരണം പിടിക്കാന്‍ ഉള്ള ബിജെപിയുടെ ശ്രമം ആണ് ഇപ്പോള്‍ പരാജയപ്പെട്ടത്.
നിയമസഭയില്‍ വിശ്വാസ വോട്ട് സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നു യെദ്യൂരപ്പ രാജിവച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക