Image

യെദ്യരപ്പയുടെ രാജി ജനാധിപത്യത്തിന്റെ വിജയം:കോണ്‍ഗ്രസ്സ്‌

Published on 19 May, 2018
യെദ്യരപ്പയുടെ രാജി ജനാധിപത്യത്തിന്റെ വിജയം:കോണ്‍ഗ്രസ്സ്‌
ബെംഗളൂരു: കോണ്‍ഗ്രസ്സും ജെഡിഎസ്സും കേന്ദ്രത്തിന്റെ ഭീഷണികളെ അതിജീവിച്ചെന്ന്‌ കോണ്ണ്‌!ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌. യെദ്യൂരപ്പ രാജിവെച്ച ശേഷമുള്ള കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രതികരണമാണിത്‌.
ജനാധിപത്യത്തിന്റെ വിജയം, ഭരണഘടനയുടെ വിജയം, നീതിവ്യവസ്ഥയുടെ വിജയം എന്നാണ്‌ ഗുലാം നബി ആസാദ്‌ പറഞ്ഞത്‌.

കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെയും എല്ലാ പ്രലോഭനങ്ങലെയും അതിജീവിച്ച്‌ പാര്‍ട്ടിക്കൊപ്പം നിന്ന എല്ലാ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

'എംഎഎല്‍എ മാരെ തട്ടിക്കൊണ്ടു പോവുകയും ബിജെപി അവരെ തടങ്കലില്‍ വെക്കുകയും ചെയ്‌തു. എന്നിട്ടും ഇതിനെ അതിജീവിച്ച്‌ അവരെല്ലാം സഭയില്‍ ഹാജരായി. ഒരാള്‍ പോലും കൂറുമാറിയില്ല. സ്വതന്ത്രന്‍ പോലും. ബിജെപി വാഗ്‌ദാനം ചെയ്‌ത കോടികള്‍ നിഷേധിച്ചാണ്‌ അവരെത്തിയത്‌', അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയെ ഈസന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നുവെന്നും 15 ദിവസമെന്നത്‌ രണ്ടര ദിവസമാക്കി ചുരുക്കിയ സുപ്രീം കോടതിയെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക