Image

തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്: ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 19 May, 2018
തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മലയാളി നഴ്‌സുമാര്‍ ഗള്‍ഫിലും ജര്‍മ്മനിയിലും ബ്രിട്ടനിലും അമേരിക്കയിലും അരങ്ങു വാഴുമ്പോള്‍ ജനിച്ച നാട്ടില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിക്ക് അയ്യായിരം രൂപ ശമ്പളം വാങ്ങുന്ന ഗതികേടിനു അറുതിയായി. !കേരളത്തില്‍ ആദ്യമാ യി തൃശൂരിലെ ദയ ജനറല്‍ ഹോസ്പിറ്റല്‍ അവരുടെ 435 നഴ്‌സുമാര്‍ക്കും സുപ്രീംകോടതി വിധിച്ചു സംസ്ഥാനം നോട്ടി ഫൈ ചെയ്ത മിനിമം 20,000 രൂപ ശമ്പളം നല്‍കിത്തുടങ്ങി.

ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെ, ദുബായ് മുതല്‍ അഡലൈ ഡ് വരെ ലോകമാസകലം മനസും ശരീരവും അര്‍പ്പണം ചെയ്ത് പണിയെടുക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് കേരളത്തില്‍ അത്രയുമെങ്കിലും കിട്ടാന്‍ മുക്കാല്‍ നൂറ്റാണ്ട് വേണ്ടി വന്നു എന്നത് ഈ ‘മാതൃകാ സംസ്ഥാന’ത്തിനു നാണക്കേടാണ്. ഗവര്‍മെന്റ് ആശുപത്രികളില്‍ തുടക്കത്തില്‍ തന്നെ ഒരു നഴ്‌സിന് അലവന്‍സുകള്‍ ഉള്‍പ്പെടെ 32,942 രൂപ ശമ്പളം ലഭിക്കുമ്പോള്‍ കേരളത്തിലെ 1280 െ്രെപവറ്റ് ആശുപത്രി കളിലെ 80,000 നഴ്‌സുമാര്‍ക്കാണ് ആ ഭാഗ്യം നിഷേധിക്ക പ്പെടുന്നത്.

ഇംഗ്ലണ്ടില്‍ നാഷണല്‍ ഹെല്‍ത്ത് സ ര്‍വിസില്‍(എന്‍.എച്. എസ്)! പെട്ട ഏതാനും സീനിയര്‍ നഴ്‌സുമാര്‍ രാജിവച്ചു പോകുന്ന തിനെപറ്റി കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് പത്രത്തില്‍ സചി ത്ര റിപ്പോര്‍ട്ട് വന്നു. ഭാരിച്ച ശമ്പളം (വര്‍ഷം 125,000 പൌണ്ട്, 11,500,000 രൂപ) കിട്ടുന്ന അവരില്‍ ചിലര്‍ ഇനി ഓഡി കാര്‍ വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കാന്‍ പോവുന്നത്രേ! നമ്മുടെ നഴ്‌സു മാര്‍ ഇതറിഞ്ഞാല്‍ കരഞ്ഞു പോവും!

പൂരം അരങ്ങേറുന്ന തേക്കിന്‍കാട് മൈതാനത്തു നിന്നു കഷ്ടിച്ചു രണ്ടു കി.മീ.അകലെ ഷൊര്‍ണൂര്‍ റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദയയെ ഫ്‌ലൈറ്റില്‍ നെടുംബാശേരി യിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ തന്നെ കാണാം. കടുംപച്ചയായ തെങ്ങുംതോപ്പുകള്‍ക്ക് നടുവില്‍ മെഡിക്കല്‍ കോളേജിന്‍റെ പ്രൌഡിയോടെ എട്ടേക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന ബഹുനിലമന്ദിരം. തിരക്ക് മൂലം നാല്‍ത്തയ്യായിരം ച.അടിയുടെ നാലും അഞ്ചും നിലകളുടെ പണി തിരക്കിട്ടു നടക്കുന്നു.

മുന്നൂറോളം ഓഹരി ഉടമകള്‍ ഉള്ള ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയാണ് ദയ ജനറല്‍! ഹോസ്പിറ്റല്‍ ആന്‍ഡ് സ്‌പെഷ്യാ ല്‍റ്റി സര്‍ജിക്കല്‍ സെന്റര്‍. മൂന്നു ലക്ഷം മുതല്‍ ഒരുകോടി വരെ മുടക്കിയവര്‍ അക്കൂടെ ഉണ്ട്. 2001ല്‍ നാലുപേര്‍ ചേര്‍ന്ന് ആരംഭിച്ച സ്ഥാപനം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പതിനേഴു വര്‍ഷം സര്‍ജനായി സേവനം ചെയ്ത ഡോ. അബ്ദുള്‍ അസീസ് മാനേജിംഗ് ഡയരക്ടര്‍ ആയ ദയയില്‍ 24 ഡിപ്പാര്‍മെന്റുകള്‍, എഴുപതു ഡോക്ടര്‍മാര്‍. പതിമൂന്നു ഡയരക്ടര്‍മാര്‍. !ഹാര്‍!ട്ട്, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഒഴിച്ചെല്ലാ ശസ്ത്രക്രിയകളും ചെയ്യുന്നു. ഓപ്പണ്‍ ഹാര്‍ട്ടും കിഡ്‌നി ട്രാന്‍സ്പ്ലാന്റും ഉള്‍പ്പെടെ. ദിവസം 4550 ഡയാലിസിസ് നടക്കുന്ന ദയയില്‍ ഒന്നിന് 550 രൂപയെ ചാര്‍ജ് ചെയ്യുന്നുള്ളൂ.

"ഓഹരി ഉടമകള്‍ക്ക് മുടങ്ങാതെ ലാഭവീതം നല്‍കിവരുന്നു. പക്ഷെ അവരാരും കൊള്ള ലാഭം പ്രതീക്ഷിക്കുന്നവര്‍ അല്ല. ആശുപതിയില്‍ എത്തുന്നവര്‍ക്ക് ഏറ്റം മികച്ച സേവനം നല്‍കുന്ന നഴ്‌സുമാര്‍ക്ക് നല്ല വേതനം നല്‍കണമെന്ന കാര്യത്തില്‍ അവര്‍ക്കെല്ലാം യോജിപ്പുണ്ട്. കൂലിപ്പണി ചെയ്യുന്നവര്‍ക്ക് പോലും ആയിരം വരെ വേതനം ലഭിക്കുന്ന കാലമാണിത്,” മാനേജിംഗ് ഡയരക്ടര്‍ ഡോ.! അസീസ് പറഞ്ഞു. “വ്യക്തിപ രമായി പറഞ്ഞാല്‍ നഴ്‌സുമാര്‍ക്ക് മിനിമം 25,000 എങ്കിലും നല്‍കണമെന്ന പക്ഷക്കാരനാണ് ഞാന്‍.”

ഇരുനൂറു കിടക്കകള്‍ ഉള്ള ആശുപത്രിയില്‍ മൊത്തം ജോലി ക്കാര്‍ 850. നഴ്‌സുമാര്‍ ആണ് ഏറ്റവും കൂടുതല്‍. മൂന്നു ഷിഫ്റ്റിനും കൂടി 435 പേര്‍! ഒട്ടും കൂടുതല്‍ അല്ല. 45,000 ച.അടിയുടെ വികസനം കൂടി പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് സ്‌കോപ് ഉണ്ട്. നഴ്‌സുമാരില്‍ ജി.എന്‍.എം.കാരാണ് അധികവും210 പേര്‍. ബി.എസ്സി 116. എം എസ്സിക്കാര്‍ രണ്ടു പേരുണ്ട്.! ആരാണെങ്കിലും അവരെ നന്നായി ട്രെയിന്‍ ചെയ്തു എടുക്കണം. അതിനു !ദയയില്‍ കുറ്റമറ്റ സംവിധാനം! ഉണ്ട്.

"സുപ്രീം കോടതി നിയമിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റിയുടെ
ശുപാര്‍ശ വന്ന ശേഷം തൃശൂരിലെ 25 ആശുപത്രികളില്‍ ഞങ്ങള്‍ സമരം പ്രഖ്യാപിച്ചു. ഇരുപതിനായിരം മിനിമം വേതനം അന്ഗീകരിച്ച ആദ്യത്തെ ആശുപത്രി ദയ ആയിരുന്നു. അത് ഞങ്ങള്‍ക്കെല്ലാം ആവേശം പകര്‍ന്നു,” യുനൈറ്റെഡ് നഴ്‌സസ് അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ്‌റ് ജാസ്മിന്‍!ഷായും ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്ചുതനും! പറയുന്നു. ദയ അന്നുമുതല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ അമ്പത് ശതമാനം ഇടക്കാലാശ്വാസം നല്‍കുകയും ചെയ്തു. ഒരാഴ്ചക്കകം തൃശൂ രിലെ മറ്റു ആശുപത്രികളും ഇടക്കാലാ ശ്വാസം അംഗീകരിച്ചു.

ദയയില്‍ ശമ്പള വര്‍ധന കണക്കിലെടുത്ത് നിരക്കുകളില്‍ 1013 ശതമാനം വര്‍ധനയെ വരുത്തിയിട്ടുള്ളൂ. ലാബ് ചാര്‍ജുകള്ക്കു! മാറ്റം വരുത്തിയിട്ടേ ഇല്ല. വേതനവര്‍ധന മൂലം പ്രതിമാസം രണ്ടു കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ വരുമാനത്തില്‍ ലാഭവിഹിതം കഴിച്ചുള്ള തുകയുടെ 30 ശതമാനമാണ് ശമ്പളമായി നല്‍കിയിരുന്നത്. അതിപ്പോള്‍ അമ്പത് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതൊരു വലിയ ഭാരമായി ആശുപത്രി കാണുന്നില്ല. ദയയിലെ തിരക്ക് കണ്ടാല്‍ വിസ്മയിച്ചു പോകും. തന്മൂലം അഡ്മിറ്റ് ചെയ്യുന്ന വരെ മിനിമം ചെലവില്‍ സുഖപ്പെടുത്തി അയക്കുക എന്നതാണ് ദയയുടെ മുദ്രാവാക്യം.

ഒരു സ്‌റാര്‍ ഹോട്ടലിന്‍റെ അന്തരീക്ഷത്തിലാണ് ദയ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് അത്ഭുതകരം. എയര്‍ കണ്ടിഷന്‍ ചെയ്ത പേവാര്‍ഡുകള്‍, മികവുറ്റ ലബോറട്ടറികള്‍, സുതാര്യ മായ ഓപ്പണ്‍ കണ്‌സല്‍ട്ടേഷന്‍ കുബിക്കിളുകള്‍, അത്യാധുനിക കാന്റീന്‍ (അതിന്‍റെ റീമോഡലിലിഗ് നടന്നുകൊണ്ടിരി ക്കുന്നു) ഇതെല്ലാം ദയയെ വേര്‍തിരിച്ചു നിര്‍ത്തുന്നുവെന്ന് ഹോസ്പിറ്റല്‍ ചുറ്റിനടന്നു കാണിച്ച ഡോ. അസീസ് വിവരിച്ചു.

ഡയഗ്‌നോസ്‌റിക് ഡിപാര്‍ട്ട്‌മെനിന്‍റെ ചുമതലക്കാരനായ പി.ബി മധുവും ഒപ്പം ഉണ്ടായിരുന്നു. ബയോകെമിസ്ട്രിയില്‍ എം. എസ്സിയും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രെ ഷനില്‍ എം.എച്ച്.എ. യും ഉണ്ട്! മധുവിന്.! ബയോകെമിസ്ട്രിയില്‍ പി.എച്.ഡി. ചെയ്യുന്നു.

ഗവര്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസതമായി മെരിറ്റ് കണ്ടറിഞ്ഞു പ്രോസാഹിപ്പിക്കുക എന്നതാണ് ദയയുടെ പോളിസിയെന്നു ഡോ. അസീസ്. ആശുപത്രിയുടെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്‍റെചുമതലക്കാരനായ! ഡോ.ഫാസില്‍ അബുബേക്കര്‍ ഇംഗ്ലണ്ടില്‍! നിന്ന് എം.ആര്‍. സി.പി.എടുത്ത ആളാണ്. ആശുപത്രിയിലെ ഏറ്റം പ്രായം കുറഞ്ഞവരില്‍ ഒരാളും (36) ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യത ഉള്ള ആളും ഏറ്റം കൂടുതല്‍ ശമ്പളം നേടുന്ന ഒരാളും അദ്ദേഹം ! തന്നെ.

"കോളേജുകള്‍ക്ക് നാക്ക് അക്രെഡിറ്റെഷന്‍! പോലെ ആശുപ ത്രികള്‍ക്ക് അംഗീകാരം നല്‍കുന്ന ഒരു സമിതി ഉണ്ട്എന്‍.എ. ബി.എച്നാഷണല്‍ അക്രെഡിറ്റെഷന്‍! ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്.! കര്‍ശനമായ ക്വാളിറ്റി പരിശോധനകള്‍ക്ക് ശേഷമേ അംഗീകാരം നല്‍കൂ. കേരളത്തില്‍ സമ്പൂര്‍ണ്ണ അംഗീ കാരം ലഭിച്ച മുപ്പതു ആശുപത്രികളില്‍ ഒന്നാണ് ദയ. ഗവ. സ്ഥാപനങ്ങളില്‍ എറണാകുളം ജില്ലാ ആശുപത്രിക്ക് മാത്രമേ അക്രെഡിറ്റെഷന്‍ ലഭിച്ചിട്ടുള്ളു", ക്വാളിറ്റി കണ്ട്രോള്‍ ചുമതലയുള്ള എച്ച്.ആര്‍. മാനേജര്‍ കൃഷ്ണപ്രഭ അറിയിച്ചു. എം.ബി.എക്ക് ശേഷം ക്വാളിറ്റി അഷ്വറന്‍!സില്‍ പ്രത്യേക പഠനം നടത്തിയിട്ടുണ്ട്. ഡയഗ് നോസ്റ്റിക് വിഭാഗത്തിലെ പി.ബി. മധുവിന്‍റെ പത്‌നിയുമാണ്.

കേരളത്തിലെ പേരെടുത്ത ലാപ്രോസ്‌കോ പ്പിക് സര്‍ജന്മാരില്‍ ഒരാളാണ് !മാനേജിംഗ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ അസീസ്. പൂങ്കുന്നത്ത് വയലേലകളില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന മനോഹരമായ വീട്. പൊന്നാനി എം.ഇ.എസ്. കോളജില്‍ ഫിസിക്‌സ് പ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്ത ഹവ്വ ഉമ്മയാണ് ഭാര്യ. രണ്ടു മക്കള്‍: മകള്‍ സൗദാബി ബാംഗലൂരില്‍ ഓക്വെന്‍ എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍. മകന്‍ സഹീര്‍ പോണ്ടിച്ചേരി ജിപ്‌മെറില്‍ കാന്‍സര്‍ സര്‍ജന്‍.! പൊന്നാനിക്കടുത്ത വെളിയംകോട് പിതാവ് മമ്മദ് ഹാജിയുടെ സ്മാരകമായി ആരംഭിച്ച എം.ടി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്‍റെ ചെയര്‍മാന്‍! കൂടിയാണ് ഡോ. അസീസ്.
തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)തൃശൂരില്‍ 'ദയ'യുടെ ദയാവായ്പ്:  ആദ്യമായി 435 നഴ്‌സുമാര്‍ക്കും 20000 മിനിമം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
vincent emmanuel 2018-05-20 23:58:03
Now that is what we call progress.Christian clergies, where are you.. 
Sebastian v p govt.engg.college.thrissur 2018-05-21 01:22:48
Nice location
Good attention

Large spaces
Neat floors
Cooperative staffs

Meadium chargas
OK nice hospital
Mahir 2018-05-21 19:04:30
എല്ലാ വിധ അഭിനന്ദനങ്ങൾ
92,93 കാലഘട്ടത്തിൽ ഞാൻ അസീസ് സാറുമായി ബന്ധമുള്ള ആളാണ് ഞാൻ കുറെയധികം രോഗികളെ അദ്ദേഹത്തിന്റെ അട്ത്ത് ഞാൻ എത്തിച്ചിട്ടുണ്ട്    ഞാനിപ്പോൾ ദയയിലെ കാർഡിയോ വിഭാഗത്തിൽ ചികിത്സയിലാണ്   ഉല്ലാസ് സാറിന്റെ  10 വർഷമായി
Great Hospital  Great Docters എന്നും ഉയരത്തിൻ എത്തട്ടെ
യേശു 2018-05-21 19:42:47
കേരളത്തിലെ നഴ്‌സ്മാരുടെ രക്തം ഊറ്റി വിറ്റ് കൊള്ളയടിക്കുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ക്രൈസ്തവ സ്ഥാപനങ്ങളാണ് .  രാവെളുപ്പോളം അവർ എന്റെ കരുണയുടെയും ദയയുടെയും കഥ പറഞ്ഞു കൊള്ളയടിക്കും അതിന്റെ കൂടെ ഈ ആതുര ശിശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെയും .  എന്തായാലും ഈ സ്ഥാപനത്തെയും ഇതിന്റെ ഉടമകളെയും കണ്ടു പഠിക്കുക .  

ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു 
ഞാൻ നഗ്നായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു 

ഇതാണ് എന്റെ സ്വർഗ്ഗത്തിന്റെ പ്രകടന പത്രിക 
Sathees 2018-05-22 11:58:46
Congts. Mr. Madhu&Krishnapriya to reach this level.we are proud of you and Daya Hospital.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക